മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ റിപ്പോർട്ടുചെയ്യാനുള്ള ഫീച്ചറും, നോട്ടിഫിക്കേഷനുകൾ സ്ഥിരം ഓഫ് ചെയ്യാനുള്ള ഓപ്ഷനും പുറത്തിറക്കുന്നതായി റിപ്പോർട്ട്. ടെസ്റ്റ് ഫ്ലൈറ്റ് ആപ്പിൽ നിന്ന് iOS 23.4.0.74 അപ്‌ഡേറ്റിനായി വാട്സ് ആപ്പ് ബീറ്റ ഇൻസ്‌റ്റാൾ ചെയ്യുന്ന ചില ബീറ്റ ടെസ്റ്ററുകൾക്കായി ഈ സവിശേഷത അടുത്തിടെ റിലീസ് ചെയ്തിട്ടുണ്ട്. “ഞങ്ങൾ ഒരു പുതിയ ഫീച്ചർ വികസിപ്പിക്കാനൊരുങ്ങുകയാണെന്നും : സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ റിപ്പോർട്ടു ചെയ്യാനുള്ള കഴിവ്. ഈ ഓപ്ഷൻ വളരെ ഉപയോഗപ്രദമാണെന്നും, സേവന നിബന്ധനകൾ ലംഘിക്കുന്ന ചില സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ മോഡറേഷൻ ടീമിന് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയുമായിരുന്നു," എന്നും വാട്സ് ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.

WABetaInfo പങ്കിട്ട ഈ സ്ക്രീൻഷോട്ട് അനുസരിച്ച്, ഉപയോക്താക്കളുടെ അക്കൗണ്ടിനായി ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നതായി കാണിക്കുന്നുണ്ട്. സ്റ്റാറ്റസ് ഓപ്ഷനുകളിൽ ഒരു പുതിയ "റിപ്പോർട്ട്" ഓപ്ഷൻ കാണാൻ കഴിയും. ഉപയോക്താവ് ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് റിപ്പോർട്ട് ചെയ്യുമ്പോൾ, മോഡറേഷൻ കാരണങ്ങളാൽ അത് വാട്സ്ആപ്പ്-ലേക്ക് കൈമാറും. ഇത് അവരുടെ സേവന നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ, വാട്സ് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് അക്കൗണ്ട് സസ്പെൻഡ് ചെയ്തേക്കാം.