മൈക്രോസോഫ്റ്റ് എഡ്ജിന്റെ ബിൽറ്റ്-ഇൻ വിപിഎൻ പിന്തുണ എല്ലാ സ്ഥിരമായ ചാനൽ ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചില ഉപയോക്താക്കൾ ഇതിനകം ഈ സവിശേഷത ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. എഡ്ജ്ന്റെ VPN "Edge Secure Network", ഉപയോക്താക്കൾ ബ്രൗസ് ചെയ്യുമ്പോൾ അവരുടെ ഉപകരണങ്ങളും സെൻസിറ്റീവ് ഡാറ്റയും പരിരക്ഷിക്കുന്നതിന് ഇവർ കൂടുതലായും ക്ലൗഡ്ഫെയർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് അവരുടെ വി പി എൻ -ന് പകരമാകില്ല എന്ന് ബ്ളീപിങ് കമ്പ്യൂട്ടർ റിപ്പോർട്ട് ചെയ്യുന്നു.

ക്ലൗഡ്ഫ്ലെയർ അതിന്റെ ആഗോള നെറ്റ്‌വർക്ക് വഴി വെബ്‌സൈറ്റ് ഉടമകൾക്ക് നല്ല പെർഫോമൻസും സുരക്ഷയും നൽകുന്നുണ്ട്. ക്ലൗഡ്ഫ്ലെയറിന്റെ റൂട്ടിംഗ് ഉപയോഗിക്കുന്നതിലൂടെ, പരമ്പരാഗത വിപിഎൻ എക്സ്റ്റൻഷനുകൾ അല്ലെങ്കിൽ ടൂളുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഹാക്കർമാരെ പോലുള്ള ഓൺലൈൻ ഭീഷണികളിൽ നിന്ന് എഡ്ജ് ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നു. ഏകദേശം ഒരു വർഷമായി ഈ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ തിരഞ്ഞെടുത്ത എഡ്ജ് സ്ഥിരതയുള്ള ഉപയോക്താക്കൾക്കായി ഇത് പുറത്തിറക്കുന്നു, റിപ്പോർട്ടിൽ പരാമർശിച്ചു.


Image Source : Google