മൈക്രോസോഫ്റ്റ് അതിന്റെ ബിംഗ് സെർച്ചിൽ 'AI- ജനറേറ്റഡ് സ്റ്റോറീസ്' ഉൾപ്പെടുത്തുന്നു
മൈക്രോസോഫ്റ്റ് അതിന്റെ ബിംഗ് സെർച്ച് എഞ്ചിനിലെ ചില യൂസർ സെർച്ചിങ്ങുകൾക്കായി “AI- ജനറേറ്റഡ് സ്റ്റോറികൾ” ഉൾപ്പെടുത്തുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ GPT-ഡ്രൈവൺ സവിശേഷതകൾ ചേർക്കുക എന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇങ്ങനെ തയ്യാറാക്കുന്ന കഥകൾ വിഷ്വൽ, ഓഡിറ്ററി ഇഷ്ട്ടപ്പെടുന്നവക്ക് വളരെ അനുയോജ്യമാണ്. കൂടാതെ അവ ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ്, ജർമ്മൻ, സ്പാനിഷ്, റഷ്യൻ, ഡച്ച്, ഇറ്റാലിയൻ, പോർച്ചുഗീസ്, പോളിഷ്, അറബിക് ഭാഷകളിൽ എല്ലാ ബിങ് ഉപയോക്താക്കൾക്കും ലഭ്യമാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ സ്‌നാപ്ചാറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാണുന്നതിന് സമാനമായിരിക്കും ഈ സ്റ്റോറികൾ. ബിങ് സെർച്ച് ഫലങ്ങളുടെ പേജിന്റെ വലതുവശത്ത് ദൃശ്യമാകുന്ന 'നോളജ് കാർഡുകളും' കമ്പനി അപ്‌ഗ്രേഡു ചെയ്യുന്നുണ്ട്. വസ്തുതകൾ, ഇമേജ് അടിസ്ഥാനമാക്കിയുള്ള ടൈംലൈനുകൾ, വോട്ടെടുപ്പുകൾ, പ്രവർത്തനങ്ങൾ, അനുബന്ധ വിഷയങ്ങൾ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്നതിനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.