അഡോബ് അതിന്റെ പുതിയ “Family of creative generative AI models” അഡോബ് ഫയർഫ്ലൈ എന്ന പേരിൽ അവതരിപ്പിച്ചു. ഫയർഫ്ലൈ മോഡലുകൾക്ക് ടെക്സ്റ്റുകളും ചിത്രങ്ങളും സൃഷ്ടിക്കാൻ കഴിയും. കണ്ടെന്റുകൾ സൃഷ്ടിക്കുന്നതിൽ കൃത്യത, വേഗത, ശക്തി, എളുപ്പം എന്നിവ ഫയർഫ്ലൈ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫയർഫ്ലൈ റിസൾട്ടുകൾ "വാണിജ്യ ഉപയോഗത്തിന് സുരക്ഷിതമാണ്" എന്നും അഡോബ് വാഗ്ദാനം ചെയ്യുന്നു. വാണിജ്യ ഉപയോഗത്തിനായി കമ്പനി ആദ്യ ഫയർഫ്ലൈ മോഡലിന്റെ ബീറ്റ പുറത്തിറക്കി. ഇത് ക്രിയേറ്റീവ് ക്ലൗഡ്, എക്സ്പീരിയൻസ് ക്ലൗഡ്, ഡോക്യുമെന്റ് ക്ലൗഡ്, അഡോബ് എക്സ്പ്രസ് വർക്ക്ഫ്ലോകൾ എന്നിവയിലേക്ക് സംയോജിപ്പിക്കുന്നുണ്ട്. 

"ജനറേറ്റീവ് AI എന്നത് AI- നയിക്കുന്ന സർഗ്ഗാത്മകതയുടെയും ഉൽപ്പാദനക്ഷമതയുടെയും അടുത്ത പരിണാമമാണ്, സ്രഷ്ടാവും കമ്പ്യൂട്ടറും തമ്മിലുള്ള സംഭാഷണത്തെ കൂടുതൽ സ്വാഭാവികവും അവബോധജന്യവും ശക്തവുമായ ഒന്നാക്കി മാറ്റുന്നു," എന്ന് അഡോബിലെ ഡിജിറ്റൽ മീഡിയ ബിസിനസ്സ് പ്രസിഡന്റ് ഡേവിഡ് വാധ്വാനി പറഞ്ഞു. കമ്പനിയുടെ സ്റ്റോക്ക് മീഡിയയും പബ്ലിക് ഡൊമെയ്ൻ ഉള്ളടക്കവും ഉപയോഗിച്ച് അഡോബ് ഫയർഫ്ലൈ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഫയർഫ്ലൈ ഡിസൈനേഴ്സിനെ വിഷമിപ്പിക്കില്ല. പരിശീലന ഡാറ്റ സംഭാവന ചെയ്യുന്ന ഡിസൈനേഴ്സിന് പണം നൽകാനും അഡോബ് പദ്ധതിയിടുന്നുണ്ട്, എന്നാൽ സിസ്റ്റം ബീറ്റയിൽ നിന്ന് പുറത്തുവന്നതിന് ശേഷം മാത്രമേ ഇത് ചെയ്ത് തുടങ്ങുകയുള്ളു.


Image Source : Google