തങ്ങളുടെ ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിക്കാൻ കമ്പനി സ്വകാര്യ ജിമെയിൽ ഡാറ്റ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കപ്പെട്ടതിന് ശേഷം ഗൂഗിൾ അതിന്റെ ബാർഡ് എഐ ചാറ്റ്‌ബോട്ടിനെക്കുറിച്ചുള്ള കടുത്ത ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നത് തുടരുകയാണ്. ബാർഡ് എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്ന ഒരു ഗവേഷകൻ പരിശീലന ഡാറ്റ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ചോദിച്ചതിന് മറുപടിയായി ജിമെയിലിൽ നിന്നുള്ള ഇന്റെർണൽ ഡാറ്റ ആണ് ഉപയോഗിക്കുന്നതെന്ന് AI ചാറ്റ്ബോട്ട് പറഞ്ഞു ഇതിന് ശേഷമാണ് ആശങ്കകൾ ഉയർന്നത്. ഇപ്പോഴിതാ ആ ആശങ്കകൾ ഇല്ലാതാക്കി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്.

സ്വകാര്യ ജിമെയിൽ അക്കൗണ്ടുകളിൽ നിന്നുള്ള ടെക്‌സ്‌റ്റിൽ AI ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിക്കുന്നില്ലെന്ന് ഗൂഗിളിനെ ബന്ധപ്പെടുത്തി ദ രജിസ്‌റ്റർ പറയുന്നു. മിക്ക വലിയ ഭാഷാ മോഡലുകളെയും (LLM-കൾ) പോലെ, ബാർഡിനും കൃത്യമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകാനുള്ള പ്രവണതയുണ്ടെന്നും മോഡലുകൾക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ അത് ചെയ്യാൻ കഴിയുമെന്നും ഇത് പങ്കിടുന്ന വിവരങ്ങൾ സത്യമാണെന്ന് നിങ്ങൾക്ക് തോന്നുമെന്നും കമ്പനി നിർദ്ദേശിച്ചു. “ബാർഡ് മെച്ചപ്പെടുത്താൻ നിങ്ങളുടെ ജിമെയിലിൽ നിന്നോ മറ്റ് സ്വകാര്യ ആപ്പുകളിൽ നിന്നോ സേവനങ്ങളിൽ നിന്നോ ഉള്ള സ്വകാര്യ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നില്ല,” എന്നും ഗൂഗിൾ ഉദ്ധരിച്ചു.


Image Source : Google