ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ജനപ്രിയ വീഡിയോ ഗെയിം കമ്പനിയായ ഇലക്ട്രോണിക് ആർട്‌സ് (ഇ എ) അതിന്റെ 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇ എ യ്ക്ക് ഏകദേശം 13,000 ജീവനക്കാരുണ്ടായിരുന്നു, അതായത് 6 ശതമാനം വെട്ടിക്കുറച്ചാൽ 780 ജീവനക്കാർക്ക് ജോലി നഷ്ട്ടമാകും. ഈ തീരുമാനങ്ങൾ ഞങ്ങളുടെ കമ്പനിയുടെ ഏകദേശം ആറ് ശതമാനം തൊഴിലാളികളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ്, ഞങ്ങൾ ഈ പ്രക്രിയയിലൂടെ വളരെ ശ്രദ്ധയോടെയും ബഹുമാനത്തോടെയും പ്രവർത്തിക്കുന്നു, എന്ന് കമ്പനി സി ഇ ഒ ആൻഡ്രൂ വിൽസൺ പറഞ്ഞു. ബാധിക്കപ്പെട്ട ജീവനക്കാർക്ക് മറ്റ് പ്രോജക്റ്റുകളിലേക്ക് മാറാനുള്ള അവസരം കമ്പനി നൽകുന്നുണ്ട്. “അത് സാധ്യമല്ലാത്തിടത്ത്, ഞങ്ങൾ പിരിച്ചുവിടുമ്പോഴുള്ള ശമ്പളവും ആരോഗ്യ പരിരക്ഷയും കരിയർ ട്രാൻസിഷൻ സേവനങ്ങളും പോലുള്ള അധിക ആനുകൂല്യങ്ങളും നൽകും എന്നും ആൻഡ്രൂ വിൽസൺ പറഞ്ഞു.
Image Source : Google