ആപ്പിളിൽ നിന്നുള്ള 'മേക്ക് ഇൻ ഇന്ത്യ' കയറ്റുമതി വോളിയം അനുസരിച്ച് 65 ശതമാനവും മൂല്യമനുസരിച്ച് 162 ശതമാനവും വളർച്ച കാണിക്കുന്നുണ്ട്. ബ്രാൻഡിന്റെ മൂല്യം വിഹിതം 2021 ൽ 12 ശതമാനത്തിൽ നിന്ന് 2022 ൽ 25 ശതമാനമായി ഉയർത്തിയാതായി, ഒരു പുതിയ റിപ്പോർട്ട് കാണിച്ചിരിക്കുന്നു. കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നതനുസരിച്ച്, 'മെയ്ക്ക് ഇൻ ഇന്ത്യ' സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ സംഭാവന 2022-ൽ വോളിയത്തിലും (20 ശതമാനം) മൂല്യത്തിലും (30 ശതമാനം) എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. മൊത്തത്തിൽ, 'മെയ്ക്ക് ഇൻ ഇന്ത്യ' സ്മാർട്ട്‌ഫോൺ കയറ്റുമതി 2022-ൽ (ജനുവരി-ഡിസംബർ) 3 ശതമാനം കുറഞ്ഞ് 188 ദശലക്ഷം യൂണിറ്റിലെത്തി. മാക്രോ ഇക്കണോമിക് ഹെഡ്‌വിൻഡ് കാരണം, പ്രത്യേകിച്ച് വർഷത്തിന്റെ രണ്ടാം പകുതിയിൽ, ഉപഭോക്തൃ ആവശ്യം മയപ്പെടുത്തിയതാണ് ഈ ഇടിവിന് പിന്നിലെ പ്രധാന ഘടകം. 

ആപ്പിളിന്റെ EMS (ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിംഗ് സേവനങ്ങൾ) പങ്കാളികളായ ഫോക്‌സ്‌കോൺ ഹോൺ ഹായ്, വിസ്‌ട്രോൺ എന്നിവ 2022 ക്യു 4 ലെ മികച്ച 10 നിർമ്മാതാക്കളിൽ അതിവേഗം വളരുന്ന നിർമ്മാതാക്കളായിരുന്നു. ആപ്പിളിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിച്ചതും വളർച്ചയ്ക്ക് ആക്കം കൂട്ടി, എന്ന് സീനിയർ റിസർച്ച് അനലിസ്റ്റ് പ്രാചിർ സിംഗ് പറഞ്ഞു. എൻട്രി-ടയർ സെഗ്‌മെന്റിലെ ഇൻവെന്ററി പ്രശ്‌നങ്ങൾ കാരണം 2022 ക്യു 4 ൽ, OPPO യുടെ നിർമ്മാണ കയറ്റുമതി 31 ശതമാനം കുറയുകയും, മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി സാംസങ് ഉയരുകയും ചെയ്തിരുന്നു. ആപ്പിളിന്റെ ഇഎംഎസ് പങ്കാളികളായ ഫോക്‌സ്‌കോൺ ഹോൺ ഹായ്, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവ വോളിയത്തിന്റെ അടിസ്ഥാനത്തിൽ 2022 ലെ ഇന്ത്യയിലെ മികച്ച 10 ഇഎംഎസ് ൽ ഉൾപ്പെടുന്നു. മൂല്യത്തിന്റെ കാര്യത്തിൽ, ഫോക്‌സ്‌കോൺ ഹോൺ ഹായും വിസ്‌ട്രോണും ഇഎംഎസ് ലാൻഡ്‌സ്‌കേപ്പിനെ നയിച്ചു എന്നും സിംഗ് പറഞ്ഞു.