ഏപ്രിൽ 15 മുതൽ ട്വിറ്റർ പോളിൽ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും വോട്ട് ചെയ്യാൻ കഴിയുക എന്ന് സിഇഒ എലോൺ മസ്‌ക് പ്രഖ്യാപിച്ചു. അഡ്വാൻസ്ഡ് എഐ ബോട്ട് സ്‌വാമുകളുടെ പ്രശ്‌നത്തെ ചെറുക്കാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ട്വിറ്ററിലെ അക്കൗണ്ടുകളിൽ നിന്നുള്ള ട്വീറ്റുകളുടെ ഒരു സ്ട്രീം പ്രദർശിപ്പിക്കുന്ന ട്വിറ്ററിന്റെ ഫോർ യു ശുപാർശകളിൽ ഉൾപ്പെടുത്താൻ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമേ യോഗ്യതയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. “ഏപ്രിൽ 15 മുതൽ, പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമേ നിങ്ങൾക്കായുള്ള ശുപാർശകളിൽ ഉൾപ്പെടാൻ യോഗ്യതയുള്ളൂ.

നൂതന AI ബോട്ട് കൂട്ടങ്ങളെ അഭിമുഖീകരിക്കാനുള്ള ഒരേയൊരു യാഥാർത്ഥ്യ മാർഗമാണിത്. അല്ലാത്തപക്ഷം ഇത് നിരാശാജനകമായ ഒരു പരാജയ പോരാട്ടമാണ്. വോട്ടെടുപ്പിൽ വോട്ടുചെയ്യുന്നതിന് ഇതേ കാരണത്താൽ സ്ഥിരീകരണം ആവശ്യമാണ്. ” സി ഇ ഒ മസ്‌ക് ട്വീറ്റ് ചെയ്തു. അതേസമയം, വ്യക്തിഗത ഉപയോക്താക്കൾക്കും ഓർഗനൈസേഷനുകൾക്കുമായി ട്വിറ്റർ എല്ലാ ലെഗസി ബ്ലൂ വെരിഫൈഡ് ചെക്ക്‌മാർക്കുകളും ഏപ്രിൽ 1 മുതൽ നീക്കം ചെയ്യുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു. ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ വ്യക്തിഗത ഉപയോക്താക്കൾക്ക് പ്രതിവർഷം 9,400 രൂപയാകും ഈടാക്കുക.