മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ്ഹബ് അതിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും ഉൾപ്പെടെ 142 പേരെ ഇന്ത്യയിൽ നിന്ന് പിരിച്ചുവിട്ടതായി പറയപ്പെടുന്നുണ്ട്. തീരുമാനം ബാധിച്ചവരെ കമ്പനിയുടെ ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ ഓഫീസുകളിലേക്ക് അയച്ചു. കമ്പനിയുടെ പുനഃസംഘടന പദ്ധതിയുടെ ഭാഗമാണ് തീരുമാനമെന്ന് ഗിറ്റ്ഹബ് വക്താവ് പറഞ്ഞു. ഫെബ്രുവരിയിൽ പങ്കിട്ട പുനഃസംഘടന പദ്ധതിയുടെ ഭാഗമായി, ഹ്രസ്വകാലത്തേക്ക് ഞങ്ങളുടെ ബിസിനസ്സിന്റെ നിലനില്പ് സംരക്ഷിക്കുന്നതിനും ഞങ്ങളുടെ ദീർഘകാല നിക്ഷേപത്തിനുള്ള ശേഷി നൽകുന്നതിനും ഒക്കെയാണ് ഇപ്പോൾ ഈ തീരുമാനമെന്ന് ഗിറ്റ്ഹബ് വക്താവ് പറഞ്ഞു. ഡെവലപ്പർമാർക്കും ഉപഭോക്താക്കൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നൽകുന്ന പൂർണ്ണമായ സംയോജിത പ്ലാറ്റ്‌ഫോമാണ് ഗിറ്റ്ഹബ് എന്ന് ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ചെലവ് ഘടനയെ വരുമാനവുമായി വിന്യസിക്കുന്നതിനായി ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയിൽ തന്നെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.