ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023-ൽ, ജനപ്രിയ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ അതിന്റെ 4th Gen Intel Xeon സ്കേലബിൾ പ്രോസസറുകൾ Intel vRAN ബൂസ്റ്റിനൊപ്പം പുറത്തിറക്കി. 30 ശതമാനം ശരാശരി റൺ-ടൈം സിപിയു പവർ സേവിംഗ്സ് നൽകിക്കൊണ്ട് 5G കോർ റഫറൻസ് സോഫ്റ്റ്‌വെയറിനായുള്ള ഇന്റൽ ഇൻഫ്രാസ്ട്രക്ചർ പവർ മാനേജറും ഇതിനോടൊപ്പം കമ്പനി പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ വാല്യൂ അനുസരിച്ച്, ഇന്റൽ vRAN ബൂസ്റ്റ് രണ്ട് മടങ്ങ് ശേഷിയോടൊപ്പം, ഇന്റഗ്രേറ്റഡ് ആക്സിലറേഷൻ, നിർണായക പ്രകടനം, സ്കെയിലിംഗ്, എനർജി എഫിഷ്യൻസി ആവശ്യകതകൾ എന്നിവയ്‌ക്കൊപ്പം 20 ശതമാനം അധിക വൈദ്യുതി ലാഭവും ഇത് നൽകുന്നുണ്ട്.

മൾട്ടിടെനന്റ് ആർക്കിടെക്ചറിൽ നിന്ന് ഒന്നിലധികം വീഡിയോ സേവനങ്ങൾ നൽകുന്ന ഇന്റൽ കൺവേർജ്ഡ് എഡ്ജ് മീഡിയ പ്ലാറ്റ്‌ഫോമും ഇന്റൽ പ്രദർശിപ്പിച്ചു. കൂടാതെ ഷിഫ്റ്റിംഗ് ആവശ്യകതകളോട് ബുദ്ധിപരമായി പ്രതികരിക്കുന്നതിന് ക്ലൗഡ്-നേറ്റീവ് സ്കേലബിളിറ്റി സൗകര്യവും പ്രയോജനപ്പെടുത്തുന്നു. ഇന്റൽ പറയുന്നതനുസരിച്ച്, സോഫ്‌റ്റ്‌വെയർ നിർവ്വചിച്ചതും വിർച്വലൈസ് ചെയ്‌തതുമായ നെറ്റ്‌വർക്കുകൾ പ്രോസസിംഗ് നവീകരണങ്ങളുടെയും ഫീച്ചർ ഇന്റഗ്രേഷന്റെയും സംയോജനത്തോടെ, ഇന്റൽ vRAN ബൂസ്റ്റിനൊപ്പം 4th Gen Xeon സ്കേലബിൾ പ്രോസസറുകൾ വിപണിയിലെ ഏറ്റവും മികച്ച ലെയർ 1 SoC ആക്‌സിലറേറ്റർ കാർഡുകളുടെ പ്രകടനത്തോളം മെച്ചപ്പെടുമെന്ന് ഇന്റൽ പ്രതീക്ഷിക്കുന്നു.


Image Source: Google