സ്നാപ്ചാറ്റ്-ന്റെ മാതൃ കമ്പനിയായ സ്‌നാപ്, ആഗോളതലത്തിൽ സ്നാപ്ചാറ്റ്-ൽ ലെൻസുകൾക്കും ക്യാമറ റോളിനുള്ള ശബ്ദ സമന്വയത്തിനും വേണ്ടിയുള്ള പുതിയ "സൗണ്ട്സ് ക്രിയേറ്റീവ്" ടൂളുകൾ പുറത്തിറക്കുന്നു. പ്ലാറ്റ്‌ഫോമിൽ പ്രതിദിനം 250 ദശലക്ഷത്തിലധികം സ്നാപ്ചാറ്റ് ഉപയോക്താക്കൾ ഓഗ്‌മെന്റഡ് റിയാലിറ്റിയുമായി (AR) ഇടപഴകുന്നുവെന്ന് കമ്പനി ഒരു ബ്ലോഗ്‌പോസ്റ്റിലൂടെ പറഞ്ഞു. ഒരു ലെൻസിന് അനുയോജ്യകരമായ തരത്തിലുള്ള ശബ്‌ദങ്ങൾ കണ്ടെത്തുന്നതിനുള്ള സ്നാപ്ചാറ്റ് ഉപയോക്താക്കൾക്കായുള്ള ഒരു പുതിയ മാർഗമായാണ് കമ്പനി “Sounds Recommendations for Lenses" ടൂളിനെ നിർവചിക്കുന്നത്.

നിലവിൽ ഈ ഫീച്ചർ യു എസിൽ ലഭ്യമാണ്. കൂടാതെ ഉടൻ തന്നെ ഐ ഓ എസ് , ആൻഡ്രോയിഡ് ഡിവൈസുകളിൽ ആഗോളതലത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്നുണ്ട്. അടുത്ത മാസം ഈ ഫീച്ചർ ആൻഡ്രോയിഡിൽ എത്തുമെന്ന് കമ്പനി സൂചിപ്പിച്ചു. ഉപയോക്താക്കൾക്ക് അവരുടെ ക്യാമറ റോളിൽ നിന്ന് നാല് മുതൽ 20 വരെ ചിത്രങ്ങളോ വീഡിയോകളോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതിലൂടെ ലഭിക്കുന്നുണ്ട്.