കുറച്ചുകാലമായി ഇന്ത്യയിൽ ആൻഡ്രോയിഡ് ആന്റി ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടുള്ള കുരുക്കുകളിലായിരുന്നു ഗൂഗിൾ. എന്നാൽ അടുത്തിടെ തങ്ങളുടെ ബിസിനസ്സ് രീതികളിൽ വ്യവസ്ഥകൾ ഏർപ്പെടുത്തിയതോടെ വലിയ തിരിച്ചടി നേരിട്ടു. ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ആപ്പുകൾ നീക്കം ചെയ്യുക എന്നതായിരുന്നു ഒരു ഉപാധി, അതായത് രാജ്യത്തെ സ്‌മാർട്ട്‌ഫോണുകളിൽ ഗൂഗിളിന്റെ ക്രോം, മാപ്‌സ്, ജിമെയിൽ പോലെയുള്ള ആപ്പുകൾ പ്രീലോഡ് ചെയ്യരുത് എന്നതായിരുന്നു. ഡോക്യുമെന്റിന്റെ ഡാറ്റ ലഭിച്ച ടിപ്പർ ക്യൂബ വോജിചോവ്‌സ്‌കി പറയുന്നതനുസരിച്ച്, ഇന്ത്യയിൽ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകൾക്കായി പ്ലേ സ്‌റ്റോർ പ്രീലോഡ് ചെയ്യാൻ മാത്രമേ ഗൂഗിളിന് അനുമതിയുള്ളൂ.
സ്മാർട്ട്‌ഫോൺ വിപണിയിൽ ഗൂഗിൾ അതിന്റെ കുത്തക ഉപയോഗിച്ച് സ്വന്തം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഗൂഗിളുമായി ബന്ധമുള്ള മൊബൈൽ പങ്കാളികൾക്ക് ഗൂഗിൾ സെർച്ച് മൊബൈൽ ഫോണുകളുടെ ഹോം സ്‌ക്രീൻ വിഡ്ജറ്റ് ആയി നൽകേണ്ടതില്ല, കൂടാതെ ഹോംസ്‌ക്രീനിൽ ഗൂഗിൾ ആപ്പുകൾക്ക് ഷോർട് കട്ട് നൽകുന്നതും ഒഴിവാക്കാം. ഇവിടെയുള്ള ട്വീറ്റ്, പ്ലേ സ്റ്റോർ (ഗൂഗിളിന്റെ ആപ്പ് സ്റ്റോർ) ഒഴികെ, മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഇന്ത്യയിൽ വിൽക്കുന്ന അവരുടെ ഉപകരണങ്ങളിൽ ഗൂഗിൾ ആപ്പുകളൊന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.
Image Source : Google