മൈക്രോസോഫ്റ്റിൽ ലോഞ്ച് ചെയ്ത ബിഗ് സെർച്ച് എഞ്ചിനും എഡ്ജ് ബ്രൗസറും ഇനി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഉപയോഗിക്കാം. ചാറ്റ് ജി പി ടി യുടെ സഹായത്തോടെയാണ് മൈക്രോസോഫ്ട് ഇത് റീലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും രണ്ട് ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. രണ്ട് ആപ്പുകളുടെയും ഇന്റർഫേസ് മൈക്രോസോഫ്ട് പരിഷ്കരിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സപ്പോർട്ടും നൽകുന്നുണ്ട്.

ഇൻറർനെറ്റിൽ സെർച്ച് ചെയ്യുന്നവരിൽ 64 ശതമാനം ആളുകളും സ്മാർട്ട് ഫോണുകളിലൂടെയാണ് സെർച്ച് ചെയ്യുന്നതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ചാറ്റ് ജി പി ടി തരുന്നത് പോലെ തന്നെ കഥകളും, ഉപന്യാസങ്ങളും, കവിതകളും മറ്റും ഇനി മുതൽ ബിങ് സെർച്ചും നൽകും. 169 രാജ്യങ്ങളിലായി ഒരു ദശ ലക്ഷത്തിലേറെ ആളുകൾ പുതിയ ബിങ് ബ്രൗസർ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇവരിൽ 71 ശതമാനം പേരും നല്ല രീതിയിലുള്ള ഫീഡ്ബാക് ആണ് നൽകിയതെന്നും കമ്പനി പറഞ്ഞു. ഉപയോക്താക്കൾ എഡ്ജിനെ ഡിഫോൾട്ട് ബ്രൗസർ ആയും ബിങിനെ ഡിഫോൾട്ട് സെർച്ച് എൻജിനായും സെറ്റ് ചെയ്താൽ ഈ ഫീച്ചർ പെട്ടെന്ന് തന്നെ ഉപയോഗിക്കാനാകും എന്നാണ് കരുതുന്നത്.