ഓപ്പൺ എ ഐ യുടെ ജി പി ടി ടെക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എ ഐ ചാറ്റ്‌ബോട്ട് സ്‌നാപ്പ് അവതരിപ്പിക്കുന്നു
സ്‌നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്‌നാപ്പ് അതിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്‌ബോട്ട് സ്‌നാപ്ചാറ്റിനായി അവതരിപ്പിച്ചു. ഓപ്പൺ എ ഐ -യുടെ ജി പി ടി സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വേർഷനാണ് ഇത് നൽകുന്നത്. "My AI" ചാറ്റ്‌ബോട്ട് സ്നാപ്ചാറ്റ് + സബ്‌സ്‌ക്രൈബർമാർക്കായി ഒരു പരീക്ഷണാത്മക അടിസ്ഥാനത്തിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്, ഈ ആഴ്ച ഇത് പുറത്തിറങ്ങുമെന്ന് കമ്പനി തിങ്കളാഴ്ച ഒരു ബ്ലോഗ്‌പോസ്റ്റിൽ അറിയിച്ചു.
ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ടിന് പേര് നൽകാനും അവരുടെ ചാറ്റിനായി വാൾപേപ്പർ ഇഷ്ടാനുസൃതമാക്കാനും ഇതിലൂടെ കഴിയുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പക്ഷപാതപരമോ കൃത്യമല്ലാത്തതോ അപകടകരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഒഴിവാക്കുന്നതിനാണ് MY AI നിർമ്മിച്ചിരിക്കുന്നത്, എന്നിരുന്നാലും ഇതിനും തെറ്റുകൾ സംഭവിച്ചേക്കാം. ഉപയോക്താക്കൾക്ക് My AI-ൽ നിന്നുള്ള ഏത് സന്ദേശത്തിനും, press and hold ചെയ്യുന്നത് വഴി ഫീഡ്ബാക്ക് നൽകുന്നതിനും കഴിയുന്നുണ്ട്.