കോളുകൾ ഡ്രോപ്പ് ആകുന്നതുമായി ബന്ധപ്പെട്ട പരാതികളും സേവന ഗുണനിലവാര പ്രശ്‌നങ്ങളും ട്രായ് ഗൗരവമായി തന്നെ കാണുകയാണ്. ഇതിന്റെ ഭാഗമായി റെഗുലേറ്റർ ട്രായ് വെള്ളിയാഴ്ച ടെലികോം സേവന ദാതാക്കളോട് ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനുമുള്ള സേവന നിലവാര റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദ്ദേശിച്ചു. നിലവിൽ, ടെലികോം കമ്പനികൾക്ക് കൂടുതൽ ഗ്രാനുലാർ ഡാറ്റ റിപ്പോർട്ട് ചെയ്യേണ്ടി വരുന്നുണ്ട്.

ഇത് വളരെ വേഗത്തിൽ തന്നെ പാച്ച് ആയ നെറ്റ്‌വർക്കുകളും പ്രശ്‌നബാധിത പ്രദേശങ്ങളും മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കും. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ടെലികോം സേവനങ്ങളുടെ മീറ്ററിംഗിന്റെയും ബില്ലിംഗിന്റെയും കൃത്യത പ്രധാന ശ്രദ്ധാകേന്ദ്രമാണെന്ന് ട്രായ് ഒരു പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ടെലികോം കമ്പനികളുമായി കോൾ ഡ്രോപ്പുകളെക്കുറിച്ചുള്ള അവലോകന യോഗം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കമ്പനികൾ സംസ്ഥാന തലത്തിലെയും കോൾ ഡ്രോപ്പ് ഡാറ്റയും ഔട്ടേജ് ഡാറ്റയും റിപ്പോർട്ട് ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു.