ടിക്‌ടോക് ഫോണുകളിൽ നിന്നും ഒഴിവാക്കാൻ ജീവനക്കാർക്ക് നിർദ്ദേശവുമായി യൂറോപ്യൻ യൂണിയൻ കമ്മീഷൻ
ചൈന പുറത്തിറക്കിയ ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് സ്മാർട്ട് ഫോണുകളിൽ നിന്ന് ഒഴിവാക്കാൻ ചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി യൂറോപ്യൻ യൂണിയൻ. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ നയരൂപീകരണ സ്ഥാപനങ്ങൾ പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രൊഫഷണൽ ആപ്പുകൾ ഉപയോഗിക്കുന്ന വ്യക്തിഗത ഫോണുകളിൽ നിന്നും കോർപ്പറേറ്റ് ഫോണുകളിൽ നിന്നും ആപ്ലിക്കേഷൻ നീക്കം ചെയ്യണമെന്നാണ് പുതിയ തീരുമാനം. ഇതിനുള്ള നിർദ്ദേശവും ഇതിമോടകം നൽകിയിട്ടുണ്ട്.
ഒരു പ്രസ്താവനയിലൂടെ യൂറോപ്പ്യൻ യൂണിറ്റ് യൂണിയൻ എക്സിക്യൂട്ടീവ് ഇങ്ങനെ പറഞ്ഞു, "സൈബർ സുരക്ഷാ വർദ്ധിപ്പിക്കുന്നതിന് കമ്മീഷൻ കോർപ്പറേറ്റ് മാനേജ്മെൻറ് ബോർഡ് അതിന്റെ കോർപ്പറേറ്റ് ഉപകരണങ്ങളിലും കമ്മീഷൻ മൊബൈൽ ഡിവൈസ് സർവീസിൽ എൻറോൾ ചെയ്തിരിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിലും ആപ്ലികേഷൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു". എന്നാൽ ടിക്‌ടോക് മൂലം ഡാറ്റ ലീക്ക് നടന്നു എന്ന് പറയുന്ന തരത്തിലുള്ള സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടിക്‌ടോക് അധികൃതർ ഈ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട് തെറ്റിദ്ധാരണയുടെ പുറത്താണ് ഈ നടപടിയെന്നും ഇത് തീർത്തും നിരാശ ഉണ്ടാക്കുന്ന ഒന്നാണെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് ചൈനയിലെ തങ്ങളുടെ സ്റ്റാഫിന് യൂറോപ്യൻ ഉപയോക്താക്കളുടെ ഡേറ്റ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ടിക് ടോക് സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും ആപ്ലിക്കേഷനും അതിന്റെ ഡേറ്റയും നിയന്ത്രിക്കുന്നതിൽ ചൈനീസ് സർക്കാറിന് ഒരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലായെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു.