ഒട്ടുമിക്ക എല്ലാ ഓൺലൈൻ സേവനങ്ങളും ഇന്ന് നമുക്ക് ഓൺലൈൻ ആയി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇപ്പോഴിതാ പി എഫ് മായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഓൺലൈൻ ആയി അറിയാനുള്ള സൗകര്യം ലഭ്യമായിരിക്കുകയാണ്. ഇന്ന് ഒട്ടുമിക്ക എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ പിഎഫ് (PF) അക്കൌണ്ട് ഉണ്ടായിരിക്കും. ജീവനക്കാർക്ക് തങ്ങളുടെ പി ഫ് അക്കൗണ്ട് ബാലൻസ് ഉൾപ്പടെ പി ഫ് മായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഓൺലൈനായോ, എസ് എം എസ് വഴിയോ, UMANG ആപ്പ് വഴിയോ അറിയാൻ കഴിയും. മാത്രമല്ല ഒരു ജീവനക്കാരന്റെ പിഎഫ് വിശദാംശങ്ങലോക്കെയും ഇ പി എഫ് പാസ്ബുക്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്നുമുണ്ട്.
ഒരു ജീവനക്കാരന് തന്റെ പി ഫ് പാസ്ബുക്ക് ബാലൻസ് അറിയാൻ ഇ പി എഫ് ഒ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയോ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്നും എസ് എം എസ് അയക്കുകയോ ചെയ്താൽ മാത്രം മതി. ഇ പി എഫ് ഒ (EPFO) പോർട്ടലിൽ യു എ എൻ (UAN) നമ്പർ രജിസ്റ്റർ ചെയ്ത ജീവനക്കാർക്ക് മാത്രമേ പിഎഫ് അക്കൗണ്ടിനുള്ള ഇ-പാസ്ബുക്ക് സൌകര്യം ലഭ്യമാകൂ എന്നത് എപ്പോഴും ഓർക്കണം. ലോണുകൾക്കോ മറ്റ് സാമ്പത്തിക സേവനങ്ങൾക്കോ അപേക്ഷിക്കുമ്പോൾ പിഎഫ് കോൺട്രിബ്യൂഷൻസും ബാലൻസും സംബന്ധിച്ച തെളിവായും ഇ-പാസ്ബുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനു പുറമെ പിഎഫ് ബാലൻസ്, തൊഴിലുടമ നൽകിയ ഡൊണേഷൻ, പിഎഫ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ, എന്നിവ മനസ്സിലാക്കുന്നതിനും ഡിജിറ്റൽ പാസ്‌ബുക്ക് വളരെയധികം സഹായകമാണ്.
Image Source : Google