ജിമെയിൽ, വർക്സ്പേസ് പോലുള്ള ചില ഗൂഗിൾ സേവനങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒരു ചെറിയ തടസ്സം നേരിട്ടതായി പറയപ്പെടുന്നു. ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് ഈ സമയങ്ങളിൽ ഈ സേവനങ്ങൾ ഒന്നും തന്നെ ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. ഔട്ടേജുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ downdetector.com-ൽ 60 ശതമാനം ആളുകൾ ഗൂഗിൾ വെബ്‌സൈറ്റിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കൂടാതെ 35 ശതമാനം പേർക്ക് ലോഗിൻ ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പറയുന്നുണ്ട്. ചില ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ താൽക്കാലികമായി ലഭ്യമല്ലാത്തപ്പോൾ ഒരു temporary error (500) ആയിരുന്നു കാണിച്ചിരുന്നത്. 

ഈ സംഭവത്തെപ്പറ്റി ചില ഉപയോക്താക്കൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ജിമെയിൽ പോലുള്ള ഗൂഗിൾ സേവനങ്ങൾ ചില ഉപയോക്താക്കൾക്ക് പിന്നീട് ലഭ്യമായി തുടങ്ങുകയും ചെയ്തു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് കമ്പനി ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്‌ച, ലോകമെമ്പാടുമുള്ള ജിമെയിൽ ഉപയോക്താക്കളെ ബാധിക്കുന്ന ഒരു സേവന തടസ്സം ഗൂഗിൾ-ന് അനുഭവപ്പെട്ടിരുന്നു. ഇത് ഇന്റർനെറ്റ് മെസേജ് ആക്‌സസ് പ്രോട്ടോക്കോൾ (IMAP) വഴി മൈക്രോസോഫ്റ്റ് സെർവറുകളുമായി ഇമെയിലുകൾ സമന്വയിപ്പിക്കുമ്പോൾ പ്രശ്‌നമുണ്ടാക്കുന്നു എന്ന് മനസ്സിലാക്കിയിരുന്നു. ജിമെയിൽ ഉപയോക്താക്കൾ തങ്ങൾക്ക് ഇമെയിലുകൾ ലഭിക്കുന്നില്ലെന്നും അവരുടെ ഹോട്മെയിൽ അക്കൗണ്ടുകൾ സമന്വയിപ്പിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞു. കമ്പനി റിപ്പോർട്ടുകൾ അംഗീകരിക്കുന്നതിന് പുറമെ പ്രശ്നം അന്വേഷിക്കുകയാണെന്നും അറിയിച്ചു. 


Image Source : Google