മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിന്റെ സ്പാം ഫിൽട്ടറിൽ പ്രശ്നങ്ങൾ നേരിട്ടത്തിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് ഇൻബോക്സിൽ ജങ്ക് മെയിലുകൾ ലഭിക്കുന്നു. തങ്ങളുടെ സ്പാം ഇമെയിൽ ഫിൽട്ടറുകൾ തകരാറിലാകുകയും ജങ്ക് മെയിലുകൾ ഉപയോക്താക്കളുടെ ഇൻബോക്സിൽ എത്തുകയും ചെയ്തതിനെ തുടർന്ന് നിരവധി ഔട്ട്‌ലുക്ക് ഉപയോക്താക്കളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നത്. യൂറോപ്പിലെ പല ഔട്ട്‌ലുക്ക് ഉപയോക്താക്കൾക്കും ഇതേ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ഇത് കാരണമായി തങ്ങളുടെ ഇൻബോക്സുകൾ സ്‌പാം സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയായിരുന്നു. “ഔട്ട്‌ലുക്ക് സ്പാം ഫിൽട്ടർ മാലിന്യമാണ്,” എന്ന് ഒരു ഔട്ട്‌ലുക്ക് ഉപയോക്താവ് തന്റെ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ല. ഇപ്പോഴും ചില ഉപയോക്താക്കൾക്ക് ഇതേ സ്ഥിതിയാണ് നേരിടേണ്ടി വരുന്നത്. ഈ മാസം ആദ്യം, മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് വെബ്‌മെയിൽ സേവനം തകരാറിലായിരുന്നു. Outlook.com വഴി ഇമെയിൽ അയയ്ക്കുമ്പോഴും, ഇമെയിൽ സ്വീകരിക്കുമ്പോഴും, സെർച്ച് ചെയ്യുമ്പോഴും ഒക്കെ ഉപയോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


Image Source : Google