മറ്റൊരു റൗണ്ട് പിരിച്ചുവിടലുകൾക്ക് ശേഷം, ട്വിറ്റർ പ്രൊഡക്റ്റ് മാനേജർ എസ്തർ ക്രോഫോർഡിനെ കമ്പനി പുറത്തക്കിയിരിക്കുകയാണ്. കമ്പനിയുടെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനും വരാനിരിക്കുന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമും ഉൾപ്പെടെ ക്രോഫോർഡ് ട്വിറ്ററിൽ വിവിധ പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പല വകുപ്പുകളിലായി നടന്ന പിരിച്ചുവിടൽ 50-ലധികം ജീവനക്കാരെ ബാധിച്ചു.

2021-ൽ ട്വിറ്റർ സ്വന്തമാക്കിയ ഇപ്പോൾ അടച്ചുപൂട്ടിയ റിവ്യൂ ന്യൂസ്‌ലെറ്റർ പ്ലാറ്റ്‌ഫോമിന്റെ സ്രഷ്ടാവായ മാർട്ടിജൻ ഡി കുയ്‌പെറും അക്കൂട്ടത്തിലുണ്ടെന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയായി നടന്നു വരുന്ന ഈ പ്രക്രിയയിൽ, ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് കുറഞ്ഞത് നാല് റൗണ്ടുകളിലും പിരിച്ചുവിടലുകൾ നടത്തിയിട്ടുണ്ട്. പരസ്യങ്ങളും ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗും ഉൾപ്പെടെ നിരവധി വകുപ്പുകലായണ് അടുത്തിടെ പിരിച്ചുവിടലുകൾ നടന്നത്. ഇപ്പോൾ, കമ്പനിയിൽ 2,000 ൽ താഴെ ജീവനക്കാരാണുള്ളത്, മസ്ക് ഏറ്റെടുക്കുമ്പോൾ ഇത് 7,500 ആയിരുന്നു.