ലോകമെമ്പാടുമുള്ള വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വാട്സ് ആപ്പ് രംഗത്ത് വന്നിരിക്കുകയാണ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷൻ ആയ വാട്സ് ആപ്പ് ഗ്രൂപ്പ് കോളുകൾ ഷെഡ്യൂൾ ചെയ്യാനുള്ള പുതിയ ഫീച്ചറിന് വേണ്ടി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഐ ഒ എസ് 23.4.0 ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാമിൽ എൻറോൾ ചെയ്തിട്ടുള്ളവർക്കും വാട്സ് ആപ്പ് ബീറ്റ വേർഷനിൽ പ്രവർത്തിപ്പിക്കുന്നവർക്കും ആണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്.
വാട്സ് ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo-യിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ഒരു ഗ്രൂപ്പിലെ കോൾ ബട്ടൺ അമർത്തുമ്പോൾ ദൃശ്യമാകുന്ന ഒരു പുതിയ മെനുവിൽ നിന്ന് 'ഷെഡ്യൂൾ കോൾ' ബട്ടൺ ആക്‌സസ് ചെയ്യാൻ കഴിയും, ഫീച്ചർ പ്രവർത്തനക്ഷമമാകുമ്പോൾ എല്ലാ ഉപയോക്താക്കൾക്കും ഇത് കാണാൻ കഴിയും. വാട്സ് ആപ്പ് അവതരിപ്പിക്കുന്ന ഈ പുതിയ ഫീച്ചർ തീർച്ചയായും ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ മീറ്റിംഗുകളും ഇവന്റുകളും മുൻകൂട്ടി സംഘടിപ്പിക്കാൻ വളരെയധികം സഹായകമായിരിക്കും. കൂടാതെ ഗ്രൂപ്പിലെ എല്ലാവർക്കും ഷെഡ്യൂൾ ചെയ്ത സമയത്തെക്കുറിച്ച് അറിയാൻ കഴിയുകയും അതനുസരിച്ച് അവർക്ക് തയ്യാറെടുക്കാനും കഴിയും.