ടെക് ഭീമനായ മൈക്രോസോഫ്റ്റ് അതിന്റെ ടീംസ് ആപ്ലിക്കേഷന്റെ പുതിയ വേർഷൻ പുറത്തിറക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് ടെക് പ്രസിദ്ധീകരണമായ ദി വെർജിലെ ഒരു റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് അത് അടുത്ത മാസം മുതൽ അപ്‌ഡേഷൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി സി കളിലും ലാപ്‌ടോപ്പുകളിലും സിസ്റ്റം റിസോഴ്‌സ് ഉപയോഗം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനായി പുതിയ ആപ്ലിക്കേഷൻ ആദ്യം മുതൽ പുനർനിർമ്മിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് ടീംസ് 2.0 അല്ലെങ്കിൽ 2.1 എന്നറിയപ്പെടുന്ന പുതിയ ആപ്പ് - 50% കുറവ് മെമ്മറി ഉപയോഗിക്കുന്നത് വഴി ലാപ്‌ടോപ്പുകളിൽ മികച്ച ബാറ്ററി ലൈഫ് ലഭിക്കും. അടുത്തിടെ, ഉപയോക്താക്കൾക്ക് ChatGPT പോലുള്ള അനുഭവം നൽകുന്നതിനായി ഓപ്പൺ എ ഐ -യുടെ ജി പി ടി  - 4 മോഡലുമായി സംയോജിപ്പിച്ചു കൊണ്ട് മൈക്രോസോഫ്റ്റ് അതിന്റെ സെർച്ച് എഞ്ചിനായ ബിങ്-ന്റെ ഒരു പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു.