വളരെയധികം വേഗത്തിൽ ആളുകളുടെ മനസ്സിലേക്ക് ഇടം പിടിക്കുകയും, വേഗത്തിൽ തന്നെ പ്രചാരം നേടുകയും ചെയ്ത ചാറ്റ് ബോട്ടാണ് ചാറ്റ് ജി പി ടി. ഓപ്പൺ എ ഐ എന്ന കമ്പനി ആണ് ചാറ്റ് ജി പി ടി വികസിപ്പിച്ചെടുത്തത്. എന്നാൽ ഇപ്പോൾ ജീവനക്കാർ ചാറ്റ് ജി പി ടി ഉപയോഗിക്കുന്നതിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ജെ പി മോർഗൻ. ആഗോളതലത്തിലാണ് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. ചാറ്റ് ജി പി ടി ക്ക് ഇത്രയധികം പ്രചാരം ലഭിച്ചു നിൽക്കെയാണ് ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടിരിക്കുന്നത്.

ഒന്നിലധികം സംഭവങ്ങളെ മുൻനിർത്തിയാണ് ചാറ്റ് ജി പി ടി ക്ക് ജെപി മോർഗൻ നിരോധനം ഏർപ്പെടുത്തുന്നത് എന്ന് കമ്പനിയിലെ ജീവനക്കാരിൽ ഒരാൾ പ്രതികരിച്ചു. അതേസമയം ഇതേ വരെയും വിഷയത്തിൽ ജെപി മോർഗൻ പ്രതികരിച്ചിട്ടില്ല. തേഡ് പാർട്ടി ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായായിരിക്കാം ചാറ്റ് ജി പി ടി ക്ക് ജെപി മോർഗൻ നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് സൂചന. കഴിഞ്ഞ നവംബറിലായിരുന്നു ചാറ്റ് ജി പി ടി പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്.