ടെലികോം നെറ്റ്‌വർക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന രണ്ട് AI- പവർ സേവനങ്ങളുടെ പ്രിവ്യൂകൾ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് അസ്യൂർ ക്ലൗഡ് പ്ലാറ്റ്‌ഫോം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അതേ കഴിവുകൾ ഉപയോഗിച്ചാണ് ഇതും നടക്കുന്നത്. ഹൈ-സ്പീഡ് 5G നെറ്റ്‌വർക്കുകളുടെ റോളൗട്ട് ഉൾപ്പെടെയുള്ള അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡാറ്റയിൽ നിന്നും സ്ഥിതിവിവരക്കണക്കുകളിൽ നിന്നും പുതിയ ബിസിനസ്സ് അവസരങ്ങൾ അൺലോക്ക് ചെയ്യാൻ സഹായിക്കുന്ന വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിന്ന് ഓപ്പറേറ്റർമാർക്ക് പ്രയോജനം നേടാനാടാകുമെന്ന് കമ്പനി തങ്ങളുടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു.

2020-ൽ ക്ലൗഡ് നെറ്റ്‌വർക്കിംഗ് കമ്പനികളായ Affirmed Networks, Metaswitch എന്നിവ ഏറ്റെടുത്തതിന് ശേഷമാണ് മൈക്രോസോഫ്റ്റ് ഇപ്പോൾ ആദ്യമായി 5G രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. ഓപ്പൺഎഐയുടെ ചാറ്റ് ബോട്ടായ ചാറ്റ് ജി പി ടി യിൽ വൻതോതിൽ നിക്ഷേപം നടത്തുന്ന കമ്പനി എ ഐ യിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കരുതാം. ഇത് സിലിക്കൺ വാലിയിലും പുറത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ലഭിച്ചുകൊണ്ടിരിക്കുന്ന വ്യാപകമായ ശ്രദ്ധ വർധിപ്പിക്കുകയും ചെയ്യും. മെഷീനുകൾക്ക് മനുഷ്യനെപ്പോലെയുള്ള ബുദ്ധിശക്തി സൃഷ്ടിക്കുന്നത് ഓപ്പൺ എ ഐ തുടരുന്നതിനാൽ, അത്തരം AI അതിന്റെ എല്ലാ ഉൽപ്പന്നങ്ങളിലും ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.