ഗുരുവായൂരിലെ മാൻഹോളുകൾ വൃത്തിയാക്കാൻ ഇനിമുതൽ റോബോട്ടുകൾ രംഗത്ത് ഇറങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ജെൻറോബോട്ടിക്‌സ് വികസിപ്പിച്ച ബാൻഡികൂട്ട് എന്ന റോബോട്ട് ആണ് വൃത്തിയാക്കാനിറങ്ങുന്നത്. റോബോട്ട് സ്‌കവഞ്ചര്‍ കഴിഞ്ഞ ദിവസം മുതൽ ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. . ഇതോടെ, മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ പൂർണമായും റോബോട്ടിക് സാങ്കേതിക വിദ്യ സ്വീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.
മനുഷ്യന്റെ കൈകാലുകള്‍ പ്രവർത്തിക്കുന്ന അതേ രീതിയിൽ തന്നെയാണ് റോബോട്ടിക് കൈകളും പ്രവർത്തിക്കുന്നത്. ഈ കൈകൾ ഉപയോഗിച്ചാണ് ആണ് റോബോട്ട് മലിനജലം നീക്കം ചെയ്യുന്നത്. മാന്‍ഹോളിനുള്ളിലെ ഹാനികരമായ വാതകങ്ങളെ തിരിച്ചറിയാന്‍ മെഷീനില്‍ വാട്ടര്‍പ്രൂഫ്, എച്ച് ഡി വിഷന്‍ ക്യാമറകളും സെന്‍സറുകളും എല്ലാം തന്നെ ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കാൻ 2018 മുതല്‍ റോബോട്ടുകളെ ഉപയോഗിച്ചുവരുന്നുണ്ട്. ഗുരുവായൂരില്‍ കൂടി സാങ്കേതിക വിദ്യ എത്തിയതോടെ കേരളത്തില്‍ കമ്മീഷന്‍ ചെയ്ത എല്ലാ അഴുക്കുചാലുകളും ഡ്രെയിനേജുകളും വൃത്തിയാക്കുന്നത് പുതിയ റോബോട്ടായ ബാന്‍ഡികൂട്ട് ആയി മാറി.
Image Source : Google