ഡെസ്‌ക്‌ടോപ്പ്, ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയിൽ ഒരു പോസ്റ്റിനുള്ളിൽ ഉപയോക്താക്കൾക്ക് ഇപ്പോൾ കമന്റുകൾ തിരയാൻ കഴിയുമെന്ന് റെഡ്ഡിറ്റ് പ്രഖ്യാപിച്ചു. ഈ വർഷം, സെർച്ച് ബാറിൽ "കമന്റുകൾ" എന്ന ടാബ് കമ്പനി ചേർത്തിരുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് കമന്റുകൾ തിരയാനുള്ള സൗകര്യം കമ്പനി ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ ഉപയോക്താക്കൾക്ക് ഒരു പോസ്റ്റിനുള്ളിൽ കമന്റുകൾ തിരയാൻ കഴിയുമായിരുന്നില്ല. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ് ബാക് അടിസ്ഥാനമാക്കിയാണ് റെഡ്ഡിറ്റ് പുതിയ ഫീച്ചർ കൊണ്ട് വരുന്നത്.

ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പോസ്റ്റ് പേജിൽ “cmd-f” ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം ഇപ്പോൾ കമന്റ് ത്രെഡുകൾ വികസിപ്പിക്കാതെ തന്നെ സെർച്ച് ചെയ്യാൻ കഴിയുന്നതാണ് പുതിയ അപ്ഡേറ്റ്. കൂടാതെ, ഉപയോക്താക്കൾക്ക് അവർ തിരയുന്ന സംഭാഷണത്തിന്റെ ഭാഗങ്ങൾ ആക്‌സസ് ചെയ്യാനും നീണ്ട സ്ക്രോളിംഗ് സെഷനുകളില്ലാതെ അവർ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് പോകാനും പുതിയ അപ്ഡേറ്റിലൂടെകഴിയുമെന്ന് കമ്പനി അറിയിച്ചു. ഇതിനോടൊപ്പം തന്നെ വീഡിയോ സെർച്ച് റിസൾട്ടിലൂടെ വേഗത്തിൽ ബ്രൗസ് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.


Image Source : Google