റോയിട്ടേഴ്‌സ് : ആമസോണിന്റെ ക്ലൗഡിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജോലികൾ (എഐ) നടത്തുന്നത് എളുപ്പമാക്കുന്നതിന്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ഹബ്ബായ സ്റ്റാർട്ടപ്പ് ഹഗ്ഗിംഗ് ഫേസുമായി സഹകരിക്കുകയാണെന്ന് Amazon.com Inc-ന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ മസോൺ വെബ് സെർവിസെസ് (AWS) കഴിഞ്ഞ ദിവസം അറിയിച്ചു. മൈക്രോസോഫ്റ്റ് കോർപറേഷൻ, അൽഫബെറ്റ് Inc-ന്റെ ഗൂഗിൾ എന്നിവയിൽ നിന്നുള്ള ചാറ്റ് അധിഷ്‌ഠിത സെർച്ച് എഞ്ചിനുകൾ പോലെയുള്ള പുതിയ ജനറേറ്റീവ് എഐ സേവനങ്ങൾ പൊതുജനങ്ങളുടെ ഇഷ്ടങ്ങളെ കീഴടക്കുമ്പോൾ, AWS പോലുള്ള സാങ്കേതിക കമ്പനികളും സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് സമാനമായ സാങ്കേതികവിദ്യ അവരുടെ സ്വന്തം ഉൽപ്പന്നങ്ങളിലേക്ക് കൊണ്ട് വരാൻ ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും നൽകാൻ മത്സരിക്കുകയാണ്. ഏറ്റവും വലിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് ദാതാവായ AWS, എഐ അധിഷ്‌ഠിതമായ സോഫ്‌റ്റ്‌വെയറുകൾ നിർമ്മിക്കാൻ ഡവലപ്പർമാരെ സഹായിക്കുന്നതിനുള്ള ടൂളുകൾ ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ചാറ്റ്ബോറ്റുകളും മറ്റ് AI ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നുണ്ട്.
Image Source : Google