പ്രോഗ്രാമിംഗ് ഭാഷകൾ അറിയാതെയോ റോബോട്ടിക്‌സ് സിസ്റ്റങ്ങൾ മനസ്സിലാക്കാതെയോ ആളുകൾക്ക് റോബോട്ടുകൾക്ക് നിർദ്ദേശം നൽകാനായി ചാറ്റ് ജി പി ടി ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനായി, മൈക്രോസോഫ്ട് ഒരു ഗവേഷണം നടത്തി. റോബോട്ടിക്‌സ് ടാസ്‌ക്കുകളിൽ ആളുകളെ സഹായിക്കുന്നതിനായി ടെക്‌സ്‌റ്റിന് പുറമെ ചിന്തിക്കാനും ഭൗതിക ലോകത്തെ കുറിച്ച് അറിയാനും കഴിയുമോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഭൗതിക നിയമങ്ങൾ, ഓപ്പറേറ്റിംഗ് പരിതസ്ഥിതിയുടെ സന്ദർഭം, റോബോട്ടിന്റെ പ്രവർത്തനങ്ങൾ ലോകത്തിന്റെ അവസ്ഥയെ എങ്ങനെ മാറ്റും എന്നിവ പരിഗണിച്ച് പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ചാറ്റ് ജി പി ടി-യെ പഠിപ്പിക്കുകയാണ് ഇവിടെ പ്രധാന വെല്ലുവിളി, എന്ന് മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ്പോസ്റ്റിൽ പറഞ്ഞു.

ആപ്ലിക്കേഷൻ ഇന്റർഫേസുകൾ വഴി ഒബ്‌ജക്റ്റ്-ഡിറ്റക്ഷൻ, ഒബ്‌ജക്റ്റ്-ഡിസ്റ്റൻസ് ഡാറ്റ എന്നിവയിലേക്ക് ചാറ്റ് ജി പി ടി- ക്ക്  ആക്‌സസ് നൽകിയ ശേഷം, സീറോ-ഷോട്ട് പ്ലാനിംഗ്, കോഡ് ജനറേഷൻ തുടങ്ങിയ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾക്കായി, കൂടുതലും പൈത്തണിൽ കോഡ് സൃഷ്‌ടിക്കാനുള്ള ചാറ്റ് ജി പി ടി യുടെ കഴിവ് മൈക്രോസോഫ്ട് ഗവേഷകർ അന്വേഷിച്ചു. ചാറ്റ് ജി പി ടി ചാറ്റ്‌ബോട്ട് നിരവധി അനവധി തരത്തിലുള്ള കോഡിലും ടെക്‌സ്‌റ്റിലും പരിശീലനം നേടിയിട്ടുള്ളതിനാൽ, ഇതിന് കോഡ് സൃഷ്ടിക്കാൻ കഴിയും. മാത്രമല്ല കോഡിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രോഗ്രാമുകൾ ഡീബഗ് ചെയ്യാനും ഈ സംവിധാനത്തിന് കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റ് ലോഗോയുടെ ആകൃതിയിൽ ബ്ലോക്കുകൾ കൈകാര്യം ചെയ്യുന്നതിനും, തടസ്സങ്ങൾ ഒഴിവാക്കാൻ ഒരു ഡ്രോണിനായി ഒരു അൽഗോരിതം എഴുതുന്നതിനും, തത്സമയം സെൻസർ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി ഒരു റോബോട്ട് എവിടേക്കാണ് പോകേണ്ടതെന്ന് നിർണ്ണയിക്കുന്നതിനുമുള്ള ചാറ്റ് ജി പി ടി-യുടെ കഴിവ് മൈക്രോസോഫ്ട് വിലയിരുത്തി.