ഗൂഗിൾ അതിന്റെ ക്രോം വെബ് ബ്രൗസറിലേക്ക് അടുത്തിടെ വിവിധ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചിരുന്നു. ഈ സേവനം വഴി മാക്ബുക്കുകളിലെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കും. ഉപയോക്താക്കൾക്ക് ഒറ്റ ചാർജിൽ നിന്ന് ലഭിക്കും. മെമ്മറി കംപ്രഷൻ, ജാവാസ്ക്രിപ്റ്റ് ടൈമറുകൾ പോലുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ ഉപയോഗിച്ച്, മാക്ബുക്ക് ഉപയോക്താക്കൾക്ക് ഇപ്പോൾ ക്രോം വഴി വെബിൽ ബ്രൗസ് ചെയ്യാനും കൂടുതൽ സമയം യൂട്യൂബ് വീഡിയോകൾ കാണാനും കഴിയുമെന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായി, ഒരു മാക്ബുക്ക് പ്രൊ 13 (M2, 2022) ഉപയോഗിച്ച് ടെസ്റ്റ് നടത്തിയപ്പോൾ 17 മണിക്കൂർ വെബ് ബ്രൗസ് ചെയ്യാനും 18 മണിക്കൂർ യൂട്യൂബ് വീഡിയോകൾ പ്ലേ ചെയ്യാനും കഴിഞ്ഞു. ക്രോമിന്റെ സോഫ്റ്റ്‌വെയർ ഡെവലപ്പറായ ഫ്രാങ്കോയിസ് ഡോറെ പറയുന്നതനുസരിച്ച്, വരുന്ന ക്രോം റിലീസുകളിൽ ഈ ഒപ്റ്റിമൈസേഷനുകൾ വിൻഡോസ്, ലിനക്സ്, ആൻഡ്രോയിഡ് എന്നീ ഉപകരണങ്ങൾക്കും ബാധകമാകും. അതേസമയം, കഴിഞ്ഞ മാസം, ടെക് ഭീമൻ ക്രോമിനായി മാക്, വിൻഡോസ്, ലിനക്സ്, ക്രോം ബുക്സ് എന്നിവയിൽ മെമ്മറി, എനർജി സേവർ എന്നീ മോഡുകൾ പുറത്തിറക്കിയിരുന്നു.