രക്തത്തിലെ പഞ്ചസാരയുടെ അളവ് കണക്കാക്കിയാണ് നമ്മൾ എല്ലാവരും പ്രമേഹരോഗം നിർണയിക്കുന്നത്. എന്നാൽ ഇത് ഒട്ടുമിക്ക ആളുകളെ  സംബന്ധിച്ചിടത്തോളവും അൽപം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇതിന് ഒരു അവസാനം കുറിക്കാനുള്ള ടെക്നോളജിയുമായി ലോകപ്രശസ്ത കമ്പനിയായ ആപ്പിൾ രംഗത്ത് വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി അനവധി ഫീച്ചറുകളാണ് ആപ്പിളിന്റെ ഡിവൈസുകളിൽ കമ്പനി ഇടയ്ക്കിടെ കൂട്ടിച്ചേർക്കാറുള്ളത്.ഇപ്പോൾ ഏറ്റവും പുതിയതായി ആപ്പിൾ വാച്ചിൽ പുതിയ സംവിധാനം ഒരുക്കുകയാണ് എന്നാണ് വാർത്തകൾ. അതായത്, രക്തം എടുക്കാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കാൻ കഴിയുന്നതാണ് ആപ്പിൾ ഒരുക്കുന്ന പുതിയ സംവിധാനം. തങ്ങളുടെ ആപ്പിൾ വാച്ചിലൂടെയാണ് കമ്പനി ഈ സേവനം നൽകാനൊരുങ്ങുന്നത്.

ഇതിനായി സിലിക്കൺ ഫോട്ടോണിക്സ് ചിപ്പ് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആപ്പിൾ തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിലിക്കൺ ഫോട്ടോണിക്സ് ചിപ്സെറ്റിൻറെ സഹായത്തോടെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കുക. പുതിയ സംവിധാനത്തിനായി ഒരു ഭീമൻ തുക തന്നെ മാറ്റി വെക്കേണ്ട ആയി വരുന്നുണ്ട് ആപ്പിളിന്. എങ്കിലും പുതിയ സാങ്കേതികവിദ്യ യാഥാർത്ഥ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് വേണം കരുതാൻ. നിലവിൽ ആപ്പിൾ വാച്ച് ഉപയോഗിച്ച് ഉപയോക്താവിന് ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ തോത് എന്നിവയെല്ലാം പരിശോധിക്കാൻ കഴിയുന്നുണ്ട്.


Image Source : Google