ദക്ഷിണേന്ത്യയിലെ ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിന്റെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിന് ശേഷം രണ്ട് മാസത്തേക്ക് പൂർണ്ണമായ പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത് ഐഫോൺ നിർമ്മാതാവിന്റെ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന വലിയ രീതിയിലുള്ള ആശങ്കകൾ നില നിൽക്കുന്നുണ്ട്. ഐഫോണുകൾക്കായി ചാർജിംഗ് കേബിളുകൾ നിർമ്മിക്കുന്ന ഫോക്‌സ്‌ലിങ്കിന്റെ ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ചിറ്റൂർ ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചിരുന്നു. എന്നിരുന്നാലും ഇതിനെ തുടർന്ന് ആളപായമൊന്നും ഉണ്ടായിട്ടില്ല.

ആന്ധ്രയിലെ പ്ലാന്റിൽ രണ്ട് വ്യത്യസ്ത സൗകര്യങ്ങളിലായി ആകെ 10 അസംബ്ലി ലൈനുകളാണ് ഫോക്‌സ്‌ലിങ്ക് പ്രവർത്തിപ്പിക്കുന്നതെന്നും, അതിൽ നാലെണ്ണം പൂർണ്ണമായും നശിച്ചതിനാൽ രണ്ട് മാസത്തേക്ക് പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും പറയുന്നുണ്ട്. ശേഷിക്കുന്ന ആറ് അസംബ്ലി ലൈനുകളിലെ ഉൽപ്പാദനം ഈ ആഴ്ച അവസാനത്തോടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീപിടിത്തം ഇവിടെ ബാധിച്ചില്ലെങ്കിലും ഐടി സെർവറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അവ പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നും പറയുന്നുണ്ട്. 


Image Source : Google