ഐഫോൺ 14 പ്രോ സീരീസ് ലോഞ്ച് ചെയ്തത് മുതൽ തന്നെ അതിലെ സവിശേഷതയായ "ഡയനാമിക് ഐലൻഡ്" ഫീച്ചർ ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മാത്രമല്ല ഉടൻ തന്നെ ഇത് മാറ്റ് ആൻഡ്രോയിഡ് ഫോണുകളും കോപ്പി അടിക്കുമെന്ന് പറയുന്നുണ്ടാരുന്നു. ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും സമന്വയിപ്പിച്ചുകൊണ്ടുള്ള ആപ്പിളിനെ പുതിയ സംവിധാനത്തിന് നിരവധി പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. ചിലപ്പോൾ ഉടനെ തന്നെ അത് സംഭവിച്ചേക്കാം. ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ പുതിയ ഫോണിൽ അത്തരമൊരു ഫീച്ചർ ചേർക്കാൻ പോകുന്നതായി സൂചന നൽകിയിട്ടുണ്ട്.

ഐഫോൺ 14 പ്രോ മോഡലുകളിൽ സെൽഫി ക്യാമറയും ഫെയ്സ് ഐഡി ഉൾപ്പടെയുള്ള മറ്റ് സെൻസറുകളും സജ്ജീകരിച്ചിട്ടുള്ള ക്യാപ്സ്യൂൾ ആകൃതിയിലുള്ള ഒരു ഡിസ്പ്ലേ നോച്ചാണ് ഡയനാമിക് ഐലൻഡ്. ഉപയോക്താവ് ഉപയോഗിക്കുന്ന ആപ്പിന് അനുസരിച്ച് ആകൃതി മാറുകയും കോൾ മെസ്സേജ് നോട്ടിഫിക്കേഷനുകൾ അറിയാൻ കഴിയുന്നതടക്കം മ്യൂസിക് നിയന്ത്രിക്കാൻ വരെയുള്ള നിരവധി ഓപ്ഷനുകളാണ് ഡയനാമിക് ഐലൻഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

റിയൽമി ഇന്ത്യയുടെ സിഇഒ മാധവ് ഷേത്ത് അടുത്തിടെ വരാനിരിക്കുന്ന റിയൽമി സീരിയസ് ഫോണിനെ കുറിച്ച് ട്വിറ്ററിലൂടെ ആണ് പറഞ്ഞത്. ഡയനാമിക് ഐലൻഡ് എന്ന് ഐഫോൺ 14 പ്രോയിൽ വിശേഷിപ്പിച്ചിരിക്കുന്ന ഈ സൗകര്യത്തെ മാധവ് ഷേത്ത് റിയൽമിയിൽ മിനി ക്യാപ്സ്യൂൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പങ്കുവെച്ച ട്രീറ്റ് അല്പസമയത്തിനകം തന്നെ സിഇഒ ഡിലീറ്റ് ചെയ്തു, എങ്കിലും ഓൺലീക്സ്ഉം സ്മാർട്പ്രിക്‌സും ചേർന്ന് കൂടുതൽ വിവരങ്ങളുമായി രംഗത്തെത്തിയിരുന്നു.


Image Source : Google