ബിങ്  എഐ-യിലെ സംഭാഷണ പരിധി പ്രതിദിനം 60 ചാറ്റുകളായി ഉയർത്തിയതായി ടെക് ഭീമനായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്‌ച, മൈക്രോസോഫ്റ്റ് ഒരു സെഷനിൽ 5 ചാറ്റ് ടേണുകളും  പ്രതിദിനം മൊത്തം 50 ചാറ്റ് ടേണുകളും എന്ന തരത്തിലുള്ള പരിധി നടപ്പിലാക്കിയിരുന്നു. എന്നിരുന്നാലും, ഇപ്പോൾ, കമ്പനി ഒരു സെഷനിലെ ചാറ്റ് ടേണുകൾ 6 ആക്കി ഉയർത്തുകയും പ്രതിദിനം മൊത്തം 60 ചാറ്റുകളായി വികസിപ്പിക്കുകയും ചെയ്തതായി പറയുന്നു.

“ചാറ്റ് പരിധി നിശ്ചയിച്ചതു മുതൽ, ദൈർഘ്യമേറിയ ചാറ്റുകൾ തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന പലരിൽ നിന്നും ഞങ്ങൾക്ക് ഫീഡ്‌ബാക്ക് ലഭിച്ചു, അതുവഴി നിങ്ങൾക്ക് കൂടുതൽ ഫലപ്രദമായി സെർച്ച് ചെയ്യാനും ചാറ്റ് ഫീച്ചറുമായി മികച്ച രീതിയിൽ സംവദിക്കാനും കഴിയും,” എന്ന് കമ്പനി ചൊവ്വാഴ്ച ഒരു ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. കൂടുതൽ കൃത്യവും സമതുലിതവും കൂടുതൽ ക്രിയേറ്റീവും ആയി ചാറ്റിന്റെ ടോൺ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അധിക ഓപ്ഷനും മൈക്രോസോഫ്റ്റ് പരീക്ഷിക്കാൻ പോകുന്നതായി പറയുന്നുണ്ട്.