കഴിഞ്ഞ ദിവസങ്ങളിൽ ചില ഉപയോക്താക്കൾക്ക് ആപ്പിൾ സപ്പോർട്ട് വെബ്‌സൈറ്റ് സന്ദർശിക്കാൻ കഴിയാതെ വന്നിരുന്നു. വെബ്സൈറ്റ് ലേക്ക് കയറാൻ ശ്രമിക്കുമ്പോൾ തങ്ങൾ നൽകിയ ഉരൽ അസാധു ആണെന്ന മെസ്സേജ് ആണ് ലഭിച്ചതെന്ന് പറയുന്നു. ഓൺലൈൻ ഔട്ടേജ് മോണിറ്റർ വെബ്‌സൈറ്റ് അനുസരിച്ച്, 43 ശതമാനം ആളുകൾ വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോഴും, 39 ശതമാനം പേർ ഐഫോൺ ഉപയോഗിക്കുമ്പോഴും, 18 ശതമാനം പേർ ടിവി ഉപയോഗിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

തങ്ങളുടെ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് ഉടനടി സപ്പോർട്ട് തേടുന്നവർക്ക് ഈ തകരാറ് വളരെ അരോചകമായി തോന്നും. മാത്രമല്ല അവർക്ക് ആവശ്യമായ സമയങ്ങളിൽ പരിഹാരം ലഭിക്കുകയുമില്ല എന്ന സാഹചര്യമായിരുന്നു ഈ സമയങ്ങളിൽ നേരിട്ടത്. സിസ്റ്റം സ്റ്റാറ്റസ് എന്ന വെബ്‌പേജിലൂടെ കമ്പനി തങ്ങളുടെ എല്ലാ ഓൺലൈൻ, ക്ലൗഡ് സേവനങ്ങളുടെയും നിലവിലെ സ്റ്റാറ്റസ് ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്.


Image Source : Google