സ്‌മാർട്ട്‌ഫോൺ രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമാണ് സാംസങ്. ആൻഡ്രോയിഡ്, ക്വാൽകോം എന്നിവയുടെ സഹായത്തോടെ അതിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് നിർമ്മിക്കാനൊരുങ്ങുകയാണ് ഇപ്പോൾ കമ്പനി. സാംസങ് പുതിയ ഗാലക്‌സി എസ് 23 ഫോണുകളും ഗാലക്‌സി ബുക്ക് 3 പ്രോ ലാപ്‌ടോപ്പുകളും അടുത്തിടെ പുറത്തിറക്കിയിരുന്നു എന്നാൽ ഇതിന്റെ  ഭാഗമായി, ക്വാൽകോമിലെയും ആൻഡ്രോയിഡിലെയും മുൻനിര എക്‌സിക്യൂട്ടീവുകൾ ഈ പുതിയ ഉൽപ്പന്നങ്ങളുടെ വികസനത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ടിരുന്നു.

കമ്പനിയുടെ പുതിയ ഉൽപ്പന്നത്തിന്റെ പേര് ഇപ്പോഴും വ്യക്തമായിട്ടില്ല, എന്നാൽ സാംസങിന്റെ ഈ ഹെഡ്‌സെറ്റ് ആൻഡ്രോയിഡിൽ പവർ ചെയ്യുമെന്നും ഉപകരണം പ്രവർത്തിപ്പിക്കുന്നതിന് ക്വാൽകോമിന്റെ XR ഹാർഡ്‌വെയർ ഉപയോഗിക്കുമെന്നും കരുതാം. മിക്സഡ് റിയാലിറ്റി എന്നത് വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ കൂടിച്ചേരലാണ്, എന്നാൽ ഇതിന്റെ യഥാർത്ഥ അനുഭവം മനസ്സിലാക്കണമെങ്കിൽ നിങ്ങൾക്ക് ഒരു ഹെഡ്സെറ്റ് ആവശ്യമാണ്. ക്വാൽകോം, ആൻഡ്രോയിഡ് തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തം വിജയകരമായ ഒരു മോഡൽ നൽകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അത് വിപണിയിൽ സ്വീകാര്യമാകും എന്നതോടൊപ്പം തന്നെ വാങ്ങുന്നവർക്ക് ഒരു പ്രായോഗിക ഓപ്ഷനായി മാറുകയും ചെയ്യും എന്ന് കരുതാം.


Image Source : Google