ഹ്രസ്വ വിഡിയോകൾ നിർമ്മിക്കുന്ന സോഷ്യൽ മീഡിയ ആപ്പ് രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതിനാൽ ഇന്ത്യ ഇത് നിരോധിച്ചതിന് തൊട്ടു പിന്നാലെ യു എസിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഇപ്പോൾ ആപ്പിൾ ഇങ്കിന്റെയും ആൽഫബെറ്റിന്റെ ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകളിൽ നിന്ന് ചൈനയുടെ ബൈറ്റ് ഡാൻസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നീക്കം ചെയ്യണമെന്ന് ഇന്റലിജൻസ് കമ്മിറ്റിയിലെ ഡെമോക്രാറ്റായ സെനറ്റർ മൈക്കൽ ബെന്നറ്റ് തങ്ങളുടെ ഒരു കത്തിൽ പറഞ്ഞു. ചൈന ഗവൺമെന്റ് അമേരിക്കക്കാരുടെ ഡാറ്റ ശേഖരിക്കാനോ ചൈനീസ് താൽപ്പര്യങ്ങൾ മെച്ചപ്പെടുത്താനോ ഇത് ഉപയോഗിക്കാമെന്ന ആശങ്ക കാരണം ഇതിനോടകം തന്നെ കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഫെഡറൽ ഗവൺമെന്റ് ഉപകരണങ്ങളിൽ നിന്ന് കോൺഗ്രസ് ഇതിനകം തന്നെ ആപ്പ് നിരോധിച്ചിരുന്നു. 2020-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഉപയോക്താക്കളെ ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് തടയാനും യു എസിൽ ടിക് ടോക്ന്റെ ഉപയോഗം ഫലപ്രദമായി തടയുന്ന മറ്റ് ഇടപാടുകൾ നിരോധിക്കാനും ശ്രമിച്ചു, എന്നാൽ ഈ നീക്കം കോടതി അന്ന് നിരസിച്ചിരുന്നു. ചൈനയുടെ സർക്കാരിന് യുഎസ് പൗരന്മാരുടെ സ്വകാര്യ ഡാറ്റ ആക്‌സസ് ചെയ്യാനോ ആപ്പിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യാനോ കഴിയില്ലെന്ന് കമ്പനി പറയുന്നുണ്ട്.


Image Source : Google