ബാങ്കിംഗ് മേഖലയിൽ ഉയർന്നുവരുന്ന സൈബർ സുരക്ഷാ അപകടസാധ്യത കണക്കിലെടുത്ത്, ബാങ്കിംഗ് സുരക്ഷാ ഘടനയെ വേണ്ടത്ര റിസോഴ്സ് ചെയ്യാൻ ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രോഹിത് ജെയിൻ ആവശ്യപ്പെട്ടു. ബാങ്കിംഗിൽ ക്ലൗഡ് കംപ്യൂട്ടിംഗിന്റെയും ഇന്റർനെറ്റ് ഓഫ് തിംഗ്സിന്റെയും (IoT) ആവിർഭാവത്തിന്റെ പ്രത്യാഘാതങ്ങൾക്കായി തയ്യാറാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാണിച്ചു. ബെംഗളൂരുവിൽ നടക്കുന്ന ആദ്യ ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും (എഫ്എംസിബിജി) യോഗത്തിനും ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) മീറ്റിംഗിനും മുന്നോടിയായി സൈബർ സുരക്ഷയെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ ആർ ബി ഐ ലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
ബാങ്കിംഗ് പ്രക്രിയകളിൽ ഒരു പ്രത്യേക ഡിസൈൻ പ്രകാരമുള്ള സുരക്ഷ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും, സുരക്ഷാ നിയന്ത്രണങ്ങൾ വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും വേണമെന്നും, അദ്ദേഹം പറഞ്ഞു. പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും ഓൺബോർഡ് ചെയ്യുന്നതിന് മുമ്പ് വേണ്ടത്ര ജാഗ്രത പുലർത്തണം എന്ന് ജെയിൻ പറഞ്ഞു. കൂടാതെ ഇൻഫർമേഷൻ ടെക്നോളജി എനേബിൾഡ് സർവീസസ് (ഐടിഇഎസ്) സെക്യൂരിറ്റി ഫംഗ്‌ഷൻ ആപ്ലിക്കേഷനുകളിലും സാങ്കേതികവിദ്യയിലുടനീലവുമുള്ള എല്ലാ മാറ്റങ്ങളും ഒരുമിച്ചുള്ളതായി ഉറപ്പാക്കാൻ പ്രക്രിയകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും ജെയിൻ കൂട്ടിച്ചേർത്തു.