സ്വീഡിഷ് ടെലികോം ഉപകരണ നിർമ്മാതാക്കളായ എറിക്‌സൺ, തങ്ങളുടെ ആഗോള തൊഴിലാളികളുടെ 8% ചെലവ് കുറയ്ക്കാനല്ല തീരുമാനത്തിലേക്ക് നീങ്ങുന്നു. മൊത്തം ആഗോള തൊഴിലാളികളുടെ ഏകദേശം 8% അതായത് 8500 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി എറിക്‌സൺ. ടെക് കമ്പനികൾ നടത്തുന്ന പിരിച്ചുവിടലുകളുടെ ഏറ്റവും പുതിയ അധ്യായമാണ് ഇത്. അതിവേഗ 5G വയർലെസ് നെറ്റ്‌വർക്കുകൾക്കായുള്ള ഡിവൈസുകൾ നൽകുന്ന സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള കമ്പനി, ഈ വർഷം 8,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

ഈ വർഷം അവസാനത്തോടെ അതിന്റെ ചെലവ് 9 ബില്യൺ സ്വീഡിഷ് ക്രോണർ (857 ദശലക്ഷം ഡോളർ) കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. 2024 ലും ജീവനക്കാരെ കുറക്കാനുള്ള തീരുമാനമുണ്ടായേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബറിൽ കമ്പനി തങ്ങളുടെ ചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 105,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനത്തോടൊപ്പം കാര്യങ്ങൾ ലളിതമാക്കുകയും കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യുന്നതിനാൽ രണ്ടാം പാദത്തിൽ നല്ല ഫലങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി കഴിഞ്ഞ ദിവസം പറഞ്ഞു.