ആപ്പിൾ ആദ്യമായി പുറത്തിറക്കിയ തങ്ങളുടെ ഐ ഫോൺ ഇന്ന് അതായത് 16 വർഷത്തിന് ശേഷം ഓൺലൈൻ ലേലത്തിലൂടെ വിട്ടുപോയത് 52 ലക്ഷം രൂപക്ക്. ഏതൊക്കെ ബ്രാൻഡുകൾ മാർക്കറ്റിൽ വന്നാലും നിലവിലെ ജനപ്രിയ ബ്രാന്റാണ് ആപ്പിൾ. ഇവരുടെ ഉൽപ്പന്നങ്ങൾക്ക് വില പൊതുവെ കൂടുതൽ ആണെങ്കിലും നിരവധി ആവശ്യക്കാരാണ് ഇവക്കുള്ളത്. 2007 ൽ ആപ്പിൾ പുറത്തിറക്കിയ തങ്ങളുടെ ആദ്യ തലമുറയിലുള്ള ഐ ഫോണാണ് ഇന്ന് 16 വർഷങ്ങൾക്ക് ശേഷം ഈ വിലക്ക് വിട്ടു പോകുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ലേലത്തിൽ ഒരു യു എസുകാരനാണ് ഫോൺ സ്വന്തമാക്കിയത്. 10 പേർ പങ്കെടുത്ത ലേലം 2 ലക്ഷം രൂപ മുതലാണ് ആരംഭിച്ചു തുടങ്ങിയത്. ടാറ്റൂ കലാകാരി കൂടിയാണ് നിലവിൽ ഫോണിന്റെ ഉടമയായ കാരൻ ഗ്രീൻ എന്ന യുവതി.
Image Source : Google