മെറ്റായുടെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ് ആപ്പ് മാക് OS നായി ഒരു നേറ്റീവ് ബീറ്റ ആപ്ലിക്കേഷൻ പുറത്തിറക്കി. ഉപയോക്താക്കൾക്ക് ഇത് ഇപ്പോൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ലഭ്യമാണ്. WABetaInfo റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് dmg ഫയൽ ഡൗൺലോഡ് ചെയ്ത് ഉപയോക്താക്കൾക്ക് നേറ്റീവ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 

സാധാരണ പോലെ തന്നെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത ശേഷം, ഉപയോക്താക്കൾ അവരുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ iOS ഡിവൈസിൽ നിന്നുള്ള അക്കൗണ്ട് QR കോഡ് സ്‌കാൻ ചെയ്‌ത് WhatsApp-ലേക്ക് ലിങ്ക് ചെയ്യാവുന്നതാണ്. മാക് ഡിവൈസുകളുടെ ഹാർഡ്‌വെയർ പൂർണ്ണമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആപ്ലിക്കേഷൻ പരിഷ്‌ക്കരിച്ചിരിക്കുന്നതിനാൽ, ഇത് വേഗത്തിലുള്ളതും കൂടുതൽ ഫലപ്രദവുമായ രീതിയിൽ  ഉപയോഗിക്കാൻ ഉപയോക്താവിനെ സഹായിക്കുന്നു.