iOS-ലെ വാട്സ് ആപ്പ് ഗ്രൂപ്പ് ഇടപെടലുകൾ ലളിതമാക്കാൻ കമ്പനി പുതിയ പദ്ധതികൾ കൊണ്ട് വരുന്നു
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് ഒരു നിശ്ചിത ഗ്രൂപ്പ് അംഗത്തിന് വേണ്ടി വേഗത്തിലും എളുപ്പത്തിലും പ്രവർത്തനങ്ങൾ നടത്തുന്നതിന് ചില പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. പുതിയ പദ്ധതികൾ ഗ്രൂപ്പ് അംഗങ്ങളുമായുള്ള ചില സംഭാഷണങ്ങൾ ലളിതമാക്കുന്നു. വാട്സ് ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo-യിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നത് അനുസരിച്ച് വാട്സ് ആപ്പ് ഇപ്പോൾ 1024 അംഗങ്ങളെ വരെ വലിയ ഗ്രൂപ്പുകളിൽ പിന്തുണയ്ക്കുന്നുണ്ട്, അതിനാൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് ഇത്രയധികം അംഗങ്ങളെ സ്വകാര്യമായി വേഗത്തിൽ നിയന്ത്രിക്കാനും ആശയവിനിമയം നടത്താനും കഴിയും. കോൺടാക്റ്റ് വിവരങ്ങൾ കണ്ടെത്താൻ ഗ്രൂപ്പ് ഇൻഫോ സ്‌ക്രീനിലൂടെ നാവിഗേറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ ഈ ഫീച്ചറിലൂടെ ഗ്രൂപ്പ് അഡ്മിൻമാർക്ക് നല്ല രീതിയിൽ സമയം ലാഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഈ സംവിധാനം വലിയ ഗ്രൂപ്പുകളിൽ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്, അവിടെ നിരവധി പങ്കാളികൾക്കിടയിൽ ഒരു പ്രത്യേക കോൺടാക്റ്റ് കണ്ടെത്തുന്നത് സങ്കീർണ്ണമാകും.