ഓരോ ദിവസവും മിക്ക തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുരീതികളാണ് നമ്മൾ കണ്ടറിഞ്ഞ് വരുന്നത്. ഇന്ന് ആളുകൾ മെസ്സേജിങ്ങിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്ലാറ്റ് ഫോം ആണ് വാട്സ് ആപ്പ്. ഇപ്പോൾ കൂടുതൽ തട്ടിപ്പുകളും നടക്കുന്നത് ഇത് വഴിയാണ്. അജ്മാനിൽ ജോലി ചെയ്യുന്ന ഒരു അധ്യാപികയാണ് തട്ടിപ്പിനിരയായത്. തൃശൂർ സ്വദേശിനിയാണ് യുവതി. എമിഗ്രേഷനിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഇവരുടെ ഫോണിലേക്ക് കാൾ വന്നിരുന്നു. എടുത്ത് സംസാരിച്ചപ്പോൾ വാട്സ് ആപ്പിൽ ഒരു ഓ ടി പി വന്നിട്ടുണ്ട് അത് പറഞ്ഞ് നൽകണമെന്നും പറഞ്ഞു.

ഇതിന് വിസമ്മതിച്ച യുവതി ഫോൺ കട്ട് ചെയ്യുകയായിരുന്നു. നിരന്തരം വന്ന കോളുകൾ കാരണം യുവതി പിന്നീട് ഓ ടി പി പറഞ്ഞു കൊടുക്കുകയായിരുന്നു. അടുത്ത നിമിഷം തന്നെ യുവതിയുടെ വാട്സ് ആപ്പ് ബ്ലോക്ക് ആക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ മെസ്സേജായി വന്നത് ഇവരുടെ വാട്സ് ആപ്പിന്റെ ഓ ടി പി തന്നെയായിരുന്നു. ഉടൻ പരാതിപ്പെട്ടെങ്കിലും പണം നഷ്ടമായാൽ പോലീസിനൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നായിരുന്നു അറിയാൻ കഴിഞ്ഞത്. വാട്സ് ആപ്പ് അതോറിറ്റിയുമായി നിരന്തരമായി ബന്ധപ്പെട്ടപ്പോഴാണ് യുവതിക്ക് തന്റെ വാട്സ് ആപ്പ് അക്കൗണ്ട് തിരികെ ലഭിച്ചത്.


Image Source : Google