മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് iOS ബീറ്റയിൽ പുതിയ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളുമായി ബന്ധപ്പെട്ട ഫീച്ചറുകൾ പുറത്തിറക്കുന്നതായി റിപ്പോർട്ട്, ഇത് വഴി സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഉപയോഗിച്ച് കൊണ്ട് വോയ്‌സ് കുറിപ്പുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കും എന്നതാണ് ഇതിന്റെ സവിശേഷത. തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാർക്ക് ടെക്‌സ്‌റ്റ് സ്റ്റാറ്റസ് സെക്ഷനിലെ പുതിയ ഫീച്ചർ ആക്‌സസ് ചെയ്‌ത് കൊണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാനാകുമെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. 

ഒരു വോയ്‌സ് നോട്ടിന്റെ പരമാവധി റെക്കോർഡിംഗ് സമയം 30 സെക്കൻഡാണ്, കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകളിൽ നിന്ന് സ്റ്റാറ്റസിലേക്ക് വോയ്‌സ് നോട്ടുകൾ ഫോർവേഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒരു റെക്കോർഡിംഗ് പങ്കിടുന്നതിന് മുമ്പ് അത് ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ നൽകുകയും ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വോയ്‌സ് റെക്കോർഡിംഗുകളിൽ കൂടുതൽ നിയന്ത്രണം കൊണ്ട് വരൻ കഴിയും. പുതിയ ഫീച്ചർ വരും ആഴ്‌ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് വ്യാപകമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.