ആൻഡ്രോയിഡ്, ഐ ഒ എസ് എന്നിവയിൽ നേരിട്ട് സന്ദേശം അയക്കാനുള്ള ഓപ്ഷൻ ട്വിറ്റർ നീക്കം ചെയ്യുന്നു
ആൻഡ്രോയിഡ്, ഐ ഒ എസ് ആപ്ലിക്കേഷനുകളിലെ പ്രൊഫൈൽ പേജിൽ നിന്ന് നേരിട്ട് മറ്റൊരു അക്കൗണ്ടിലേക്ക് സന്ദേശം അയക്കാനുള്ള ഓപ്ഷൻ ജനപ്രിയ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ നീക്കം ചെയ്തതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഫോളോ, നോട്ടിഫിക്കേഷൻ ബട്ടണുകൾക്ക് അടുത്തായി സാധാരണയായി ദൃശ്യമാകുന്ന “DM” ബട്ടൺ അപ്രത്യക്ഷമായതായി 9To5Google റിപ്പോർട്ട് ചെയ്തു. മിക്ക അക്കൗണ്ടുകളിലും ഈ പ്രശ്നം ദൃശ്യമായിരുന്നു.
ചിലപ്പോൾ ഇത് ഒരു ചെറിയ ബഗ് മാത്രമായിരിക്കുകയും ആവാം. ഇപ്പോൾ സർവീസ് നടത്തുന്ന രീതി അനുസരിച്ച് ട്വിറ്റർ ഈ ഓപ്ഷൻ ബോധപൂർവ്വം ഒഴിവാക്കിയതാണോ എന്ന് കണ്ടെത്തുക പ്രയാസമാണ്. അതേസമയം, മെസേജ് ഓപ്ഷൻ ലഭ്യമായ അക്കൗണ്ട് നോക്കി ഉപയോക്താക്കൾക്ക് നേരിട്ട് സന്ദേശം അയക്കാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു. പരസ്യങ്ങളില്ലാത്ത മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ വരും ആഴ്ചകളിൽ ലഭ്യമാകുമെന്ന് ട്വിറ്റർ ബോസ് എലോൺ മസ്‌ക് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.