ഇന്ത്യയിലെ തിരഞ്ഞെടുത്ത ചില ഭാഗങ്ങളിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ വാട്സ് ആപ്പ് വെബ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്തു. രണ്ട് മണിക്കൂറുകൾക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതായി ഡൗൺ ഡിറ്റക്ടർ വഴി അറിയാൻ കഴിയുന്നു. ഡെൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കാണ് ഡൗൺടെക്റ്റർ.ഇൻ ൽ ഇത്തരത്തിലുള്ള വർധന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി 25 12:00 PM മുതലാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.
ഈ സംഭവത്തെക്കുറിച്ച് വാട്ട്‌സ്ആപ്പ് ഔദ്യോഗികമായി ഒരു അപ്‌ഡേറ്റും ഇതുവരെയും പങ്കിട്ടിട്ടില്ല. ഇതിന് ശേഷം തങ്ങളുടെ വെബ് ആപ്ലിക്കേഷൻ റീസ്റ്റാർട് ചെയ്യുകയാണ് ചെയ്തത്. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉടമകളാണ് വാട്സ് ആപ്പ് വെബ് ഉപയോഗിക്കുന്നു. ഡെസ്‌ക്‌ടോപ്പിൽ എളുപ്പത്തിൽ വാട്സ് ആപ്പ് ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു സുപ്രധാന വഴി കൂടിയാണ് ഈ പ്ലാറ്റ്‌ഫോം. വാട്സ് ആപ്പ് വെബ് എല്ലാ ജനപ്രിയ വെബ് ബ്രൗസറുകളിലും ലഭ്യമാണ് കൂടാതെ വിൻഡോസ്, മാകോസ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നു.