രാജ്യത്ത് എയർപോഡുകളുടെ ഉത്പാദനം അതിവേഗം ആക്കാനുള്ള പദ്ധതികളുമായി ആപ്പിൾ അതിന്റെ മേക്ക് ഇൻ ഇന്ത്യ തന്ത്രം വിപുലീകരിക്കുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ ഇന്ത്യയിൽ അതിന്റെ വിതരണക്കാരായ ജബിൽ ഇൻക് നെ ഉപയോഗിച്ച് കൊണ്ട്  പ്രീമിയം TWS ഇയർബഡുകൾക്കുള്ള ഘടകങ്ങൾ നിർമ്മിക്കാനും എയർപോഡുകൾ നിർമ്മിക്കുന്ന ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും ഷിപ്പുചെയ്യാനും തുടങ്ങുന്നു. ആപ്പിളിന്റെ മുഴുവൻ ഉൽപ്പന്നങ്ങളും ജ്യത്ത് നിർമ്മിക്കാൻ തയ്യാറാകുന്നതിന് മുമ്പുള്ള ആദ്യപടിയാണ് എയർപോഡുകൾക്കുള്ള ഘടകങ്ങൾ നിർമ്മിക്കുന്നത് എന്ന് വേണം കരുതാൻ. 

പ്രധാന ഉൽപ്പാദനം ഇപ്പോഴും ചൈനയിൽ അധിഷ്ഠിതമാണ് എന്നതിനാൽ തന്നെ ഇതൊരു വലിയ കാര്യമായി കാണാൻ കഴിയുകയില്ല. പക്ഷേ ആപ്പിൾ അതിന്റെ ഉൽപാദന അടിത്തറ ചൈനയിൽ നിന്ന് പതുക്കെ മാറ്റാനൊരുങ്ങുന്നതിന്റെ ഭാഗമാണിതെന്ന് വേണം കരുതാൻ. കൂടാതെ വിയറ്റ്നാമിനെയും ഇന്ത്യയെയും ഈ മേഖലയിലെ മികച്ച ബദലുകളായും കമ്പനി വീക്ഷിക്കുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പാദനം 25 ശതമാനമായി ഉയർത്താൻ ആപ്പിളിന് താൽപ്പര്യമുണ്ട്, അതിൽ ഭൂരിഭാഗവും ഐഫോണുകളായിരിക്കും.