മൈക്രോസോഫ്ട് വൺനോട്ട് അറ്റാച്ച്മെന്റുകളിലൂടെ മാൽവെയറുകൾ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്
ഫിഷിംഗ് ഇമെയിലുകളിലെ മൈക്രോസോഫ്ട് വൺനോട്ട് അറ്റാച്ച്‌മെന്റുകൾ ഉപയോഗിച്ച് ഹാക്കർമാർ ഇപ്പോൾ മാൽവെയറുകൾ പ്രചരിപ്പിക്കുന്നു, ഇത്തരത്തിലുള്ളവ ഉപയോഗിച്ച് കൊണ്ട് അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും പാസ്‌വേർഡുകൾ മോഷ്ടിക്കാനും ക്രിപ്‌റ്റോ കറൻസി വാലറ്റുകൾ നശിപ്പിക്കാനുമൊക്കെ ഈ മാൽവെയറുകൾ ഹാക്കേഴ്‌സ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഹാക്കേഴ്‌സ് വേഡ്, എക്സൽ അറ്റാച്ച്‌മെന്റുകൾ വഴി ഇമെയിലുകളിലൂടെ മാൽവെയറുകൾ വിതരണം ചെയ്യുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ISO ഇമേജുകളും പാസ്‌വേഡ് പരിരക്ഷിത ZIP ഫയലുകളും പോലുള്ള പുതിയ ഫയൽ ഫോർമാറ്റുകൾ ഹാക്കേഴ്‌സ് ഇപ്പോൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മൈക്രോസോഫ്ട് ഓഫീസ് 2019, മൈക്രോസോഫ്ട് 365 എന്നിവയ്‌ക്കൊപ്പം വരുന്ന ഒരു സൗജന്യ ഡെസ്‌ക്‌ടോപ്പ് ഡിജിറ്റൽ നോട്ട്ബുക്ക് ആപ്ലിക്കേഷനാണ് മൈക്രോസോഫ്ട് വൺനോട്ട്.