രണ്ട് ടാബുകൾ വശങ്ങളിലായി സ്ക്രീനുകൾ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്പ്ലിറ്റ്-സ്ക്രീൻ സൗകര്യം ഉടൻ തന്നെ മൈക്രോസോഫ്റ്റ് എഡ്ജിൽ ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകൾ. ഈ ഫീച്ചർ കണ്ടെത്തിയത് Leopeva64-2 എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ്. ഇപ്പോൾ മൈക്രോസോഫ്റ്റ് എഡ്ജിന്റെ ബീറ്റ, ഡെവലപ്പ്, കാനറി പതിപ്പുകളിൽ പരീക്ഷണാത്മക ഫ്ലാഗ് സഹിതം ലഭ്യമാണ് എന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.

ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ അഡ്രസ്സ് ബാറിനൊപ്പം ഒരു പുതിയ ബട്ടൺ ദൃശ്യമാകും, ഇത് ഉപയോക്താക്കളെ ഒരു എഡ്ജ് വിൻഡോയെ രണ്ട് വ്യത്യസ്ത ടാബുകളായി വിഭജിക്കാൻ അനുവദിക്കുന്നു. സ്‌ക്രീനിന്റെ വലത്തോട്ടോ ഇടത്തോട്ടോ ടാബ് വലിച്ചിട്ട് ബിൽറ്റ്-ഇൻ വിൻഡോസ് സ്‌പ്ലിറ്റ് വ്യൂ ഉപയോഗിച്ച് പരസ്പരം ടാബുകൾ താരതമ്യം ചെയ്യാൻ വിൻഡോസ് ഇതിലൂടെ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുമുള്ള മൈക്രോസോഫ്ട് എഡ്ജ് വെബ് വ്യൂ 2 നുള്ള പിന്തുണയും കമ്പനി അവസാനിപ്പിച്ചു.


Image Source : Google