കമ്പ്യൂട്ടറുകളിലും, മൊബൈൽ ഡിവൈസുകളിലും അതുപോലെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലുമെല്ലാം തന്നെ, വിപണിയിലെ ഏറ്റവും ജനപ്രിയ വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ എല്ലാം തന്നെ ഉപയോഗപ്രദമായ സുരക്ഷാ ഫീച്ചറുകൾ കൊണ്ടുവരുന്ന കാര്യത്തിൽ വളരെ അധികം ശ്രദ്ധ നൽകുന്ന കൂട്ടത്തിലാണ് ഗൂഗിൾ. ആൻഡ്രോയിഡ് ലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് അവരുടെ ഫോണിന്റെ സ്‌ക്രീൻ ലോക്ക് ഫീച്ചർ ഉപയോഗിച്ച് തന്നെ അവരുടെ ആൾമാറാട്ട ഇൻകോഗ്നിറ്റോ ലോക്ക് ചെയ്യാനാകുന്ന ഫീച്ചർ ആണ് പുതുതായി അവതരിപ്പിക്കുന്നത്. സ്വകാര്യമായി ബ്രൗസ് ചെയ്യാൻ വേണ്ടിയാണ് ഉപയോക്താക്കൾ ഇൻകോഗ്നിറ്റോ ടാബ് ഉപയോഗിക്കുന്നത്. ഈ മോഡിൽ നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി റെക്കോർഡ് ചെയ്യപ്പെടുന്നില്ല എന്ന് മാത്രമല്ല ഇത് വഴി ഉപയോക്താവ് എന്താണ് ബ്രൗസ് ചെയ്തതെന്ന് മറ്റൊരാൾക്ക് അറിയാനും കഴിയില്ല.


Source : Google