ഉപയോക്താക്കൾക്ക് അവരുടെ ചിന്തകളും ആശയങ്ങളും പങ്കിടാനുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ഇൻസ്റ്റാഗ്രാം അതിന്റെ 'നോട്സ്' സവിശേഷത യൂറോപ്പിലേക്കും ജപ്പാനിലേക്കും വിപുലീകരിച്ചു. കുറിപ്പുകൾ ഇപ്പോൾ യൂറോപ്പിലും ജപ്പാനിലും ലഭ്യമാണ് എന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നിരവധി ഉപയോക്താക്കൾ "ഇതുവരെ ഫീച്ചറിലേക്ക് ആക്‌സസ്സ് ഇല്ലാത്തതിനെക്കുറിച്ച് പരാതിപ്പെട്ടു" എന്ന് മൊസേരി ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി "ചില സമയങ്ങളിൽ ഞങ്ങൾ ഒരു പുതിയ ഫീച്ചർ ആരംഭിക്കുമ്പോൾ, അത് ഒരു ചെറിയ ശതമാനം ആളുകൾക്ക് അല്ലെങ്കിൽ ഒരു പ്രത്യേക രാജ്യത്തേക്ക് മാത്രമായിരിക്കും ആദ്യം ലഭ്യമാകുക," എന്നും അദ്ദേഹം വിശദീകരിച്ചു. സാങ്കേതിക ബുദ്ധിമുട്ടുകളും മാറ്റ് പ്രശ്നങ്ങളും ഇല്ലാത്ത എല്ലാ സ്ഥലത്തും ഫീച്ചർ ഇപ്പോൾ ലഭ്യമാകുമെന്നും, പക്ഷേ കൂടുതൽ ജോലികൾ ചെയ്യാനുണ്ടെങ്കിൽ കുറച്ച് രാജ്യങ്ങളിൽ അത് തടഞ്ഞുവയ്ക്കേണ്ടിവരും എന്നും പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇൻസ്റ്റാഗ്രാം 'നോട്സ്' ഫീച്ചർ അവതരിപ്പിച്ചത്. വെറും ടെക്‌സ്‌റ്റും ഇമോജികളും ഉപയോഗിച്ച് 60 പ്രതീകങ്ങൾ വരെ നൽകാവുന്ന ഹ്രസ്വ പോസ്റ്റുകളാണ്  'നോട്സ്'.